ദിസ്പൂർ:കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ''ദേശാടന കിളി''കളാണെന്ന് ബിജെപി നേതാവ് ജിതേന്ദ്ര സിങ് . രാഹുലും പ്രീയങ്കയും കഴിഞ്ഞ ദിവസം തെരഞ്ഞടുപ്പ് പ്രചാരണത്തിനായി അസമിലെത്തിയ സാഹചര്യത്തിലാണ് വിമർശനവുമായി ജിതേന്ദ്ര സിങ് രംഗത്തെത്തിയത്. തേയില നുള്ളിയത് കൊണ്ട് കോൺഗ്രസിന് ഒരു പ്രയോജനവുമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള സന്ദർശനം ദേശാടന കിളികളെത്തുന്ന പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ''ദേശാടന കിളി''കളെന്ന് ജിതേന്ദ്ര സിങ്
തേയില നുള്ളിയത് കൊണ്ട് കോൺഗ്രസിന് ഒരു പ്രയോജനവുമില്ല
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ''ദേശാടന കിളി''കളെന്ന് ജിതേന്ദ്ര സിങ്
എന്നാൽ ബിജെപി പ്രവർത്തകർ അങ്ങനെയല്ല. പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ ആദ്യം എത്തുക ബിജെപി പ്രവർത്തകരാണ്. കഴിഞ്ഞ ആറ് വർഷത്തിനിടെ പ്രധാനമന്ത്രി മോദി 46 തവണ അസം സന്ദർശിച്ചിട്ടുണ്ട്. അതിനാൽ ആരെയാണ് വിശ്വസിക്കേണ്ടതെന്നും ആർക്കാണ് വോട്ട് ചെയ്യേണ്ടതെന്നും അസമിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.