ജയ്‌പൂർ: കാർഷിക നിയമ ഭേദഗതികൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജസ്ഥാൻ സന്ദർശിക്കും. ഫെബ്രുവരി 12, 13 തീയതികളിലാണ് സന്ദർശനം നടത്തുന്നതെന്ന് രാജസ്ഥാന്‍ കോൺഗ്രസിന്‍റെ ചുമതലയുള്ള അജയ് മാക്കൻ അറിയിച്ചു.
കർഷകർക്ക് ഐക്യദാർഢ്യം; രാഹുൽ ഗാന്ധി രാജസ്ഥാൻ സന്ദർശിക്കും
റോഡ് ഉപരോധത്തിന് കോൺഗ്രസ് പിന്തുണ നൽകിയിരുന്നു
കർഷകരുടെ താത്‌പര്യങ്ങൾക്ക് വേണ്ടി പോരാടുന്നതിനും കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിൽ പങ്കെടുക്കുന്നതിനുമായാണ് രാഹുൽ ഗാന്ധി എത്തുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കർഷകരുടെ സമാധാനപരമായ സത്യഗ്രഹം രാജ്യത്തിന് വേണ്ടിയാണെന്നും മൂന്ന് കാർഷിക നിയമങ്ങളും കർഷകർക്ക് മാത്രമല്ല രാജ്യത്തിന് മുഴുവൻ തന്നെ അപകടമാണെന്നും പ്രതിഷേധത്തിന് പൂർണ പിന്തുണ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
കര്‍ഷകരുടെ റോഡ് ഉപരോധത്തിന് കോൺഗ്രസ് പിന്തുണ നൽകിയിരുന്നു. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് പാർട്ടി പ്രവർത്തകരുടെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും അറിയിച്ചിരുന്നു.