ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കോൺഗ്രസ് എംപിമാരുടെ പ്രതിഷേധ മാർച്ചിന് രാഹുൽ ഗാന്ധി നേതൃത്വം നൽകും. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്.
കാർഷിക നിയമങ്ങൾക്കെതിരെയുള്ള കോൺഗ്രസ് എംപിമാരുടെ പ്രതിഷേധ മാർച്ച്; രാഹുൽ ഗാന്ധി നേതൃത്വം നൽകും - Vijay Chowk
വിജയ് ചൗക്കയിൽ നിന്ന് രാഷ്‌ട്രപതി ഭവൻവരെയാണ് പ്രതിഷേധ മാർച്ച്.
![കാർഷിക നിയമങ്ങൾക്കെതിരെയുള്ള കോൺഗ്രസ് എംപിമാരുടെ പ്രതിഷേധ മാർച്ച്; രാഹുൽ ഗാന്ധി നേതൃത്വം നൽകും Rahul Gandhi to lead Congress MPs' protest protest march against farm laws Rahul Gandhi to lead protest march against farm laws കാർഷിക നിയമങ്ങൾക്കെതിരെയുള്ള കോൺഗ്രസ് എംപിമാരുടെ പ്രതിഷേധ മാർച്ച്; രാഹുൽ ഗാന്ധി നേതൃത്വം നൽകും കോൺഗ്രസ് എംപിമാരുടെ പ്രതിഷേധ മാർച്ച് കൊടിക്കുന്നിൽ സുരേഷ് എംപി വിജയ് ചൗക്ക രാഷ്‌ട്രപതി ഭവൻ kodikkunnil suresh march against farm laws rahul gandhi to lead congress mps' protest march രാഹുൽ ഗാന്ധി നേതൃത്വം നൽകും K Suresh Vijay Chowk Rashtrapati Bhavan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9987082-489-9987082-1608782496523.jpg)
കാർഷിക നിയമങ്ങൾക്കെതിരെയുള്ള കോൺഗ്രസ് എംപിമാരുടെ പ്രതിഷേധ മാർച്ച്; രാഹുൽ ഗാന്ധി നേതൃത്വം നൽകും
വ്യാഴാഴ്‌ച രാവിലെ 10: 45 മുതൽ വിജയ് ചൗക്കില്‍ നിന്ന് രാഷ്‌ട്രപതി ഭവൻവരെയാണ് പ്രതിഷേധ മാർച്ച്. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും രാഷ്‌ട്രപതിയെ കണ്ട് നിവേദനം നൽകിയെന്നും എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. അതേ സമയം കർഷക പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നിരവധി തവണ ചർച്ച നടത്തിയിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ല.