കേരളം

kerala

ETV Bharat / bharat

Rahul Gandhi slams Nagaland incident: നാഗാലാൻഡ് വെടിവെയ്പ്പ്: 'ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്' എന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ സാധാരണക്കാർ കൊല്ലപ്പെടുന്ന ഈ സാഹചര്യത്തിന് കേന്ദ്രസർക്കാർ കൃത്യമായ ഉത്തരം നൽകണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ശനിയാഴ്‌ച വൈകുന്നേരമാണ് ഒട്ടിങ്-തിരു റോഡില്‍ വച്ച് ഗ്രാമീണർക്ക് നേരെ സൈന്യത്തിന്‍റെ വെടിവയ്പ്പുണ്ടായത്.

Rahul Gandhi slams Centre  Rahul Gandhi about nagaland incident  Rahul Gandhi slams home ministry  കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി  ആഭ്യന്തര മന്ത്രാലയത്തിനെതിരെ രാഹുൽ ഗാന്ധി  നാഗാലാൻഡിലെ വെടിവെയ്‌പ്പ്  നാഗാലാൻഡിലെ വെടിവെയ്‌പ്പിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി
Rahul Gandhi slams Centre: 'ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്', കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

By

Published : Dec 5, 2021, 2:14 PM IST

ന്യൂഡൽഹി: നാഗാലാൻഡിലെ മോൺ ജില്ലയിൽ കലാപ വിരുദ്ധ ഓപ്പറേഷനിൽ സാധാരണക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഗ്രാമീണർ കൊല്ലപ്പെട്ടുവെന്ന വാർത്ത ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ആഭ്യന്തര മന്ത്രാലയത്തെ ചോദ്യം ചെയ്‌തത്.

'ഇത് ഹൃദയഭേദകമാണ്. കേന്ദ്രസർക്കാർ ഇതിന് കൃത്യമായ മറുപടി നൽകണം. രാജ്യത്തെ പൗരൻമാരും ഉദ്യോഗസ്ഥരും സുരക്ഷിതരല്ലാത്ത സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്,' രാഹുൽ ട്വീറ്റ് ചെയ്‌തു.

ശനിയാഴ്‌ച വൈകുന്നേരമാണ് ഒട്ടിങ്-തിരു റോഡില്‍ വച്ച് ഗ്രാമീണർക്ക് നേരെ സൈന്യത്തിന്‍റെ വെടിവയ്പ്പുണ്ടായത്. സമീപത്തുള്ള കല്‍ക്കരി ഖനിയില്‍ ദിവസ വേതനക്കാരായ ഗ്രാമീണര്‍ പിക്കപ്പ് ട്രാക്കില്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. എന്‍എസ്‌സിഎന്‍ (കെ) ആയുധധാരികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷ സേന ഇവര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.

READ MORE:Civilians killed in Nagaland: നാഗാലാന്‍ഡില്‍ സുരക്ഷ സേനയുടെ വെടിവയ്പ്പില്‍ 13 ഗ്രാമീണർ കൊല്ലപ്പെട്ടു

വെടിവയ്‌പ്പില്‍ ആറ് പേര്‍ ശനിയാഴ്‌ച വൈകുന്നേരവും പരിക്കേറ്റ ഏഴ് പേര്‍ ഞായറാഴ്‌ച രാവിലെയുമായി മരണപ്പെടുകയായിരുന്നു. പരിക്കേറ്റ 11 പേര്‍ ചികിത്സയിലാണ്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച സൈന്യം കോർട്ട് ഓഫ് എൻക്വയറി നടത്തുമെന്നും നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.

ABOUT THE AUTHOR

...view details