കേരളം

kerala

ETV Bharat / bharat

Rahul Gandhi On One Nation One Election : 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' രാജ്യത്തിനും സംസ്ഥാനങ്ങൾക്കും മേലുള്ള കടന്നുകയറ്റം : രാഹുല്‍

Rahul Gandhi Against Central Govt. On One Nation One Election 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമായ ശ്രമം നടത്തവെയാണ് രാഹുലിന്‍റെ വിമര്‍ശനം

Rahul Gandhi On One Nation One Election  Rahul Gandhi Against Central Govt  On One Nation One Election
Rahul Gandhi On One Nation One Election

By ETV Bharat Kerala Team

Published : Sep 3, 2023, 4:02 PM IST

Updated : Sep 3, 2023, 4:52 PM IST

ന്യൂഡൽഹി :ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് (One Nation One Election In India) എന്ന ആശയം രാജ്യത്തിനും സംസ്ഥാനങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി (Congress Leader Rahul Gandhi MP). രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിന്‍റെ ഭാഗമായി മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ (Ram Nath Kovind Former President of India) നേതൃത്വത്തിൽ കേന്ദ്രം ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. പിന്നാലെയാണ് രാഹുല്‍ ഗാന്ധി തന്‍റെ വിമര്‍ശനം എക്‌സില്‍ കുറിച്ചത്.

'ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്തിന്‍റേയും അതിന്‍റെ എല്ലാ സംസ്ഥാനങ്ങളുടെയും മേലുള്ള കടന്നുകയറ്റമാണ്' - രാഹുല്‍ എക്‌സില്‍ കുറിച്ചു. മുൻ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ അധ്യക്ഷനാവുന്ന സമിതിയിൽ ആഭ്യന്തര മന്ത്രി അമിത്‌ ഷാ, കോൺഗ്രസ്‌ ലോക്‌സഭാകക്ഷി നേതാവ്‌ അധീർ രഞ്ജൻ ചൗധരി, രാജ്യസഭ മുൻ പ്രതിപക്ഷ നേതാവും മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ ഗുലാംനബി ആസാദ്, ധനകാര്യ കമ്മിഷൻ മുൻ ചെയർമാൻ എൻകെ സിങ്‌, ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ സുബാഷ് കശ്യപ്, തുടങ്ങിയവരാണ് അംഗങ്ങൾ.

വിയോജിപ്പുമായി അധീർ രഞ്ജൻ, വിമര്‍ശിച്ച് കെസി വേണുഗോപാല്‍:ഈ സമിതി സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം ഇന്നലെയാണ് പുറപ്പെടുവിച്ചത്. ഇതോടെ, സമിതിയില്‍ അംഗമാകാനില്ലെന്ന്‌ അറിയിച്ച്‌ അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. അദ്ദേഹം ഇതുസംബന്ധിച്ച് അമിത്‌ ഷായ്‌ക്ക്‌ കത്തെഴുതുകയും ചെയ്‌തു. അതേസമയം, ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് ഉന്നതതല സമിതിയിൽ രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇതിനെതിരെ കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറിയും എഐസിസി പ്രവര്‍ത്തക സമിതി അംഗവും കൂടിയായ കെസി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. താഴേത്തട്ടിൽ നിന്നും പാർട്ടിയുടെ ഉന്നത തലത്തിൽ എത്തിയ നേതാവാണ് ഖാർഗെ. അദ്ദേഹത്തിന്‍റെ അയോഗ്യത എന്താണെന്ന് വേണുഗോപാല്‍ കേന്ദ്രത്തോട് ചോദിച്ചു.

മല്ലികാർജുൻ ഖാർഗെയെ സമിതിയിൽ ഉള്‍പ്പെടുത്താത്തതിനെതിരെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും വിമര്‍ശനം ഉന്നയിച്ചിരുന്നു. ലോക്‌സഭ, സംസ്ഥാന നിയമസഭ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ചുള്ള കാര്യം എത്രയും വേഗം പരിശോധിച്ച് ശുപാർശകൾ നൽകാൻ എട്ടംഗ സമിതിയോട് കേന്ദ്രം ശനിയാഴ്‌ച നിര്‍ദേശിച്ചു.

'രാജ്യത്തിന്‍റെ ബഹുസ്വരതയ്ക്ക് പ്രാധാന്യമില്ലേ':'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത് പ്രായോഗികമാണോ എന്നത് ആലോചിക്കണമെന്ന് ശശി തരൂര്‍ ഇന്നലെ പറഞ്ഞിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മാത്രമാണ് അത് നടക്കുക. ഒരു പാർലമെന്‍ററി ജനാധിപത്യത്തിൽ അത് എങ്ങനെ സാധ്യമാകുമെന്നും അദ്ദേഹം ചോദിച്ചു. വെറുതെ ഒരു മുദ്രാവാക്യം പറഞ്ഞ് നടക്കുകയാണ്. രാജ്യത്തിന്‍റെ ബഹുസ്വരതയ്ക്ക് പ്രാധാന്യം ഇല്ലേ. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' വന്നത് കൊണ്ട് കേരളത്തിലും തമിഴ്‌നാട്ടിലുമൊക്കെ ബിജെപിക്ക് സീറ്റ്‌ കിട്ടുമെന്ന് തോന്നുന്നില്ലെന്നും ശശി തരൂര്‍ ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞു.

READ MORE |Rahul Gandhi On One Nation One Election : 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' രാജ്യത്തിനും സംസ്ഥാനങ്ങൾക്കും മേലുള്ള കടന്നുകയറ്റം : രാഹുല്‍

Last Updated : Sep 3, 2023, 4:52 PM IST

ABOUT THE AUTHOR

...view details