കേരളം

kerala

ETV Bharat / bharat

Rahul Gandhi | 'മോദി' പരാമർശത്തിലെ അപകീർത്തി കേസ്: സുപ്രീംകോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി

മാനനഷ്‌ട കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യാത്ത ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെയാണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്

Rahul Gandhi  Modi surname case  Rahul Gandhi moves SC  Purnesh Modi  Modi  Modi surname case  Hemant Prachchhak  രാഹുൽ ഗാന്ധി  മോദി പരാമർശം  പൂർണേഷ് മോദി  രാഹുൽ ഗാന്ധി സുപ്രീം കോടതിയിലേക്ക്  സുപ്രീം കോടതി  ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി അയോഗ്യത  ബിജെപി  സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി  Rahul Gandhi moves SC
രാഹുൽ ഗാന്ധി

By

Published : Jul 15, 2023, 5:58 PM IST

ന്യൂഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി. മാനനഷ്‌ട കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യാത്ത ഗുജറാത്ത് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌ത് കൊണ്ടാണ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ജൂലൈ ഏഴിനാണ് രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയത്.

മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്‌ത സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവയ്‌ക്കുകയായിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കാണ് വിധി പ്രഖ്യാപിച്ചത്. അതേസമയം അപകീർത്തി കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ എത്തിയാൽ തന്‍റെ ഭാഗം കൂടി കേൾക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ ബിജെപി നേതാവ് പൂർണേഷ് മോദി തടസഹർജി നൽകിയിരുന്നു.

അതേസമയം, ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന്, രണ്ട് വർഷത്തെ പരമാവധി ശിക്ഷ ലഭിച്ചാല്‍ തന്‍റെ കക്ഷിക്ക് ലോക്‌സഭ സീറ്റ് നഷ്‌ടമാകുമെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ അത് അദ്ദേഹത്തെ വ്യക്തിപരമായും അദ്ദേഹം പ്രതിനിധീകരിക്കുന്ന മണ്ഡലത്തിനെയും ഗുരുതരമായി ബാധിക്കുമെന്നും അതിനാൽ വിധി പുനപരിശോധിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.

ALSO READ :രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യനെന്ന് ഗുജറാത്ത് ഹൈക്കോടതി

മോദി പരാമർശം, അയോഗ്യത: 2019ൽ കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമർശമാണ് അപകീർത്തി കേസിനാധാരം. 'നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്നുള്ളത്' - എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. തുടർന്ന് ബിജെപി സൂറത്ത് വെസ്റ്റ് എംഎൽഎ പൂർണേഷ് മോദി രാഹുലിനെതിരെ പരാതി നൽകുകയായിരുന്നു.

രാഹുൽ ഗാന്ധി നടത്തിയ പരാമർശം മോദി സമുദായത്തെ ആകെ അപകീർത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൂർണേഷ് മോദി പരാതി നൽകിയത്. തുടർന്ന്, മാർച്ച് 23ന് സൂറത്ത് ജില്ല കോടതി രാഹുലിന് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മാര്‍ച്ച് 24ന് എംപി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനവുമിറക്കി.

ഭരണഘടനയുടെ ആർട്ടിക്കിൾ 102 (ഒന്ന്) (ഇ) പ്രകാരമുള്ള മാനനഷ്‌ടക്കേസിലാണ് രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതി വിധി പ്രഖ്യാപിച്ചത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ (ഐപിസി) 499, 500 (അപകീർത്തിപ്പെടുത്തൽ) പ്രകാരമാണ് രാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷ ലഭിച്ചത്.

കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അപ്പീൽ നൽകിയ രാഹുലിന് ഏപ്രിൽ മൂന്നിന് സൂറത്ത് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ എട്ട് (മൂന്ന്) പ്രകാരം പാർലമെന്‍റംഗം ഏതെങ്കിലും കുറ്റത്തിന് കുറഞ്ഞത് രണ്ട് വർഷം ശിക്ഷിക്കപ്പെട്ടാൽ ലോക്‌സഭയ്‌ക്ക് അയോഗ്യത നടപടി സ്വീകരിക്കാം. ഇതനുസരിച്ചാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്.

ABOUT THE AUTHOR

...view details