ചണ്ഡിഗഢ് : ബിജെപി എംപി ബ്രിജ്ഭൂഷണ്‍ സിങ്ങിന്‍റെ അടുത്ത അനുയായിയായ സഞ്ജയ് സിങ്ങിനെ ഇന്ത്യന്‍ ഗുസ്‌തി ഫെഡറേഷന്‍ തലവനായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഗുസ്‌തി താരം ബജ്റംഗ് പുനിയയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi meets wrestlers in Haryana). ഹരിയാനയിലെ ഝജ്ജാര്‍ ജില്ലയിലെ ഛഹ്റ ഗ്രാമത്തിലെത്തിയാണ് രാഹുല്‍ ഗാന്ധി പുനിയയേയും മറ്റ് ചില ഗുസ്‌തി താരങ്ങളെയും കണ്ടത് (Rahul Gandhi meets Bajrang Punia).
പരമ്പരാഗതമായ വരവേല്‍പ്പാണ് രാഹുലിന് ഗ്രാമത്തില്‍ ലഭിച്ചത്. തോട്ടത്തില്‍ നിന്നെത്തിച്ച റാഡിഷ് നല്‍കിയാണ് രാഹുലിനെ താരങ്ങള്‍ വരവേറ്റത്. പൂക്കളും ബൊക്കെകളും ഇവര്‍ ഒഴിവാക്കി (Sanjay Singh row).
രാഹുല്‍ ഗാന്ധി ഏറെ സമയം താരങ്ങളുമൊത്ത് ചെലവിട്ടു. ബജ്റംഗ് പുനിയുമായി അദ്ദേഹം അല്‍പ്പനേരം ഗുസ്‌തി പിടിക്കുകയും ചെയ്‌തു (wrestlers protest). താരങ്ങളുടെ നിത്യാഭ്യാസത്തെക്കുറിച്ച് രാഹുല്‍ ചോദിച്ചറിഞ്ഞു.
ഗുസ്‌തി താരം ദീപക് പുനിയയുടെ ജന്മദേശമാണ് ഛഹ്റ. വീരേന്ദ്ര അഖാരയിലാണ് ദീപക് പൂനിയയും ബജ്റംഗ് പുനിയയും ഗുസ്‌തി അഭ്യസിച്ചത്. രണ്ട് മണിക്കൂറോളം രാഹുല്‍ ഇവിടെ ചെലവിട്ടു. ഗുസ്‌തി ഫെഡറേഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രാജ്യത്ത് അലയടിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ താരങ്ങളെ സന്ദര്‍ശിച്ചത്.
തങ്ങള്‍ കടന്ന് പോകുന്ന മാനസിക സമ്മര്‍ദങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷനെ ധരിപ്പിച്ചതായി താരങ്ങള്‍ വ്യക്തമാക്കി. ഗുസ്‌തി ഫെഡറേഷന്‍ വിവാദം കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്തോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായാണ് താരങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുലിന്‍റെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു. തങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും താരങ്ങള്‍ വ്യക്തമാക്കി. പുലര്‍ച്ചെ ആറേകാലോടെയാണ് രാഹുല്‍ ഇവിടെയെത്തിയത്. തങ്ങളുടെ വ്യായാമ മുറകളെക്കുറിച്ചൊക്കെ രാഹുല്‍ ചോദിച്ചറിഞ്ഞു.