കേരളം

kerala

ETV Bharat / bharat

കർഷകരുടെ വരുമാനം കുറവാകണമെന്ന് മോദി സർക്കാർ ആഗ്രഹിക്കുന്നു: രാഹുൽ ഗാന്ധി

ബിഹാറിലെ കർഷകന്‍റെ ശരാശരി വാർഷിക വരുമാനം 42,684 രൂപമാത്രമാണെന്ന് വ്യക്തമാക്കുന്ന സര്‍വേ റിപ്പോര്‍ട്ടും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചു

Rahul Gandhi attacked on government  farmers income  Indian agricultural household  Congress  പഞ്ചാബിലെ കർഷകർ  കർഷകരുടെ വരുമാനം  മോദി സർക്കാർ  കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി
കർഷകരുടെ വരുമാനം കുറവാകണമെന്നാണ് മോദി സർക്കാർ ആഗ്രഹിക്കുന്നു: രാഹുൽ ഗാന്ധി

By

Published : Dec 11, 2020, 5:22 PM IST

ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ വരുമാനം ബിഹാറിലുള്ളവരുടേത് പോലെ കുറവാകണമെന്നാണ് മോദി സർക്കാർ ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഞ്ചാബിലെ കര്‍ഷകര്‍ക്ക് വരുമാനം കൂടുതലാണെന്നും ബിഹാറിലെ കര്‍ഷകര്‍ക്ക് വരുമാനം കുറവാണെന്നുമുള്ള വാർത്തയോട് ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഒരു ശരാശരി കർഷകന്‍റെ വാർഷിക വരുമാനം 77,124 രൂപയാണ്. എന്നാൽ പഞ്ചാബിൽ ഇത് 2,16,708 രൂപയാണ്. ബിഹാറിലെ കർഷകന്‍റെ ശരാശരി വാർഷിക വരുമാനം 42,684 രൂപമാത്രമാണെന്നും സൂചിപ്പിക്കുന്ന സർവേ റിപ്പോർട്ടും രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചു.

ABOUT THE AUTHOR

...view details