ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദേശീയ തലസ്ഥാനത്ത് പ്രക്ഷോഭം തുടരുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന് നടത്താനിരിക്കെ പ്രധാന മന്ത്രി മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് മോദിയെ ഇനിയും വിശ്വാസിക്കാനിവില്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. മോദി രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ പാഴ്‌വാഗ്‌ദാനങ്ങളും ഒപ്പം ചേര്‍ത്തായിരുന്നു രാഹുലിന്‍റെ ട്വീറ്റ്.
കര്‍ഷകര്‍ക്ക് മോദിയെ വിശ്വസിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി - farmers protest
മോദിയുടെ പാഴ്‌വാഗ്‌ദാനങ്ങള്‍ ഓരോന്നും ഓര്‍മിപ്പിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കര്‍ഷകര്‍ക്ക് അദ്ദേഹത്തെ വിശ്വസിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കര്‍ഷകര്‍ക്ക് മോദിയെ വിശ്വസിക്കാനാവില്ല; മോദിയെ വിമര്‍ശിച്ച് രാഹുല്‍
പുതിയ കാര്‍ഷിക ഭേദഗതി നിയമങ്ങക്കെതിരെ കര്‍ഷകര്‍ തുടരുന്ന പ്രക്ഷോഭം ഒരു മാസം പിന്നിട്ടു. നിയമത്തില്‍ ഭേദഗതി വരുത്താമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം കര്‍ഷകര്‍ തള്ളി. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ഉറച്ച നിലപാടിലാണ് കര്‍ഷക സംഘടനകള്‍.