ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കെ കോൺഗ്രസിനെ കൂടുതൽ തളർത്തി എഐസിസി ഗുജറാത്ത് ഇൻചാർജായ രഘു ശർമയുടെ രാജി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് രഘു ശർമ്മ രാജി കത്ത് സമർപ്പിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്‌ക്കുണ്ടായ അപ്രതീക്ഷിത തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അതിനാൽ സംസ്ഥാനത്തിന്‍റെ പാർട്ടി ഇൻചാർജ് സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കുന്നതായും അദ്ദേഹം രാജിക്കത്തിൽ പറയുന്നു.
'ചരിത്ര തോല്‍വി': ഗുജറാത്തില്‍ കോണ്‍ഗ്രസ് ഇൻചാര്‍ജ് രാജിവച്ചു - ഗുജറാത്തിലെ തെരഞ്ഞെടുപ്പ്
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്‌ക്കുണ്ടായ അപ്രതീക്ഷിത തോൽവിയുടെ കുറ്റം താൻ ഏറ്റെടുക്കുന്നുവെന്നും അതിനാൽ സംസ്ഥാനത്തിന്‍റെ പാർട്ടി ഇൻചാർജ് സ്ഥാനത്ത് നിന്ന് രാജി വയ്‌ക്കുന്നതായും അദ്ദേഹം രാജി കത്തിൽ പറഞ്ഞു
രഘു ശർമ്മ രാജിക്കത്ത് നൽകി
ഏഴാം തവണയും ഗുജറാത്തിൽ ആധിപത്യം തെളിയിച്ച ബിജെപി 182 സീറ്റുകളിൽ 156 സീറ്റുകളിലും വിജയം നേടി. 16 സീറ്റുകളിൽ മാത്രം വിജയിച്ച കോൺഗ്രസ് ഒരു സീറ്റിൽ കൂടെ ലീഡിലുണ്ട്. അഞ്ച് സീറ്റുകളിൽ വിജയിച്ച് ആം ആദ്‌മി പാർട്ടിയും ചിത്രത്തിൽ ഇടം നേടി.