റഫാൽ ഇടപാടില്‍ ഗുരുതര വെളിപ്പെടുത്തലുമായി ഫ്രഞ്ച് അന്വേഷണ ജേർണലായ മീഡിയപാർട്ട്. ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ ദസാൾട്ട് ഏവിയേഷന് ഇന്ത്യയുമായുള്ള റഫാൽ ഇടപാട് ഉറപ്പിക്കുന്നതിനായി ഒരു ഇടനിലക്കാരന് 7.5 മില്യൺ യൂറോ രഹസ്യ കമ്മീഷനായി നൽകുന്നതിനായി വ്യാജ ഇൻവോയ്‌സുകൾ ഉപയോഗിച്ചുവെന്നാണ് മീഡിയപാർട്ടിന്‍റെ പുതിയ റിപ്പോർട്ട്.
36 റഫാൽ യുദ്ധവിമാനങ്ങൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യയുമായുള്ള 59,000 കോടി രൂപയുടെ അന്തർ-സർക്കാർ ഇടപാടിലെ അഴിമതിയും പ്രീണനവും സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് നേതൃത്വം നൽകാൻ ഫ്രഞ്ച് ജഡ്‌ജിയെ നിയമിച്ചതായി ജൂലൈയിൽ മീഡിയപാർട്ട് റിപ്പോർട്ട് ചെയ്‌തിരുന്നു.
ALSO READ:നോട്ടു നിരോധനം ദുരന്തമായി; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
ഏറ്റവും പുതിയ റിപ്പോർട്ടിനെക്കുറിച്ച് പ്രതിരോധ മന്ത്രാലയമോ ദസാൾട്ട് ഏവിയേഷനോ പ്രതികരിച്ചിട്ടില്ല. രേഖകൾ നിലവിലുണ്ടെങ്കിലും ഇന്ത്യൻ അന്വേഷണ ഏജൻസികൾ വിഷയം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതായും ജേര്‍ണല്‍ ആരോപിച്ചു. ഇതിൽ ഓഫ്‌ഷോർ കമ്പനികൾ, സംശയാസ്‌പദമായ കരാറുകൾ, തെറ്റായ ഇൻവോയ്‌സുകൾ എന്നിവ ഉൾപ്പെടുന്നു.