കേരളം

kerala

By

Published : Nov 7, 2022, 7:12 PM IST

ETV Bharat / bharat

നവംബര്‍ 8 ലോക റേഡിയോഗ്രാഫി ദിനം; ആധുനിക ആരോഗ്യ മേഖലക്ക് റേഡിയോഗ്രാഫിയെ മാറ്റി നിര്‍ത്താനാകില്ല

1895 നവംബര്‍ 8നാണ് ജര്‍മന്‍ ശാസ്‌ത്രജ്ഞനായ വില്‍ഹെം കോണ്‍റാഡ് റോണ്ട്ജെന്‍ (Wilhelm Conrad Rontgen) എക്‌സ് റേ കണ്ടുപിടിച്ചത്. ഇതിന്‍റെ സ്‌മരണാര്‍ഥമാണ് നവംബര്‍ എട്ടിന് ലോക റേഡിയോഗ്രാഫി ദിനം ആയി ആചരിക്കുന്നത്

World Radiography Day 2022  World Radiography Day  Radiographers  X rays  MRIs  ultrasounds  radiological system  November 8 World Radiography Day  November 8  Radiography  നവംബര്‍ 8 ലോക റേഡിയോഗ്രാഫി ദിനം  വില്‍ഹെം കോണ്‍റാഡ് റോണ്ട്ജെന്‍  Wilhelm Conrad Rontgen  എക്‌സ് റേ  ലോക റേഡിയോഗ്രാഫി ദിനം  റേഡിയോഗ്രാഫി
നവംബര്‍ 8 ലോക റേഡിയോഗ്രാഫി ദിനം; ആധുനിക ആരോഗ്യ മേഖലക്ക് റേഡിയോഗ്രാഫിയെ മാറ്റി നിര്‍ത്താനാകില്ല

ഹൈദരാബാദ്: രോഗ നിര്‍ണയത്തിലും ചികിത്സയുടെ വിവിധ ഘട്ടങ്ങളിലും നിര്‍ണായക പങ്കു വഹിക്കുന്ന സംവിധാനമാണ് എക്‌സ് റേഡിയേഷന്‍ അഥവാ എക്‌സ്‌ റേ. 1895 നവംബര്‍ എട്ടിനാണ് ജര്‍മന്‍ ശാസ്‌ത്രജ്ഞനായ വില്‍ഹെം കോണ്‍റാഡ് റോണ്ട്ജെന്‍ (Wilhelm Conrad Rontgen) എക്‌സ് റേ കണ്ടുപിടിച്ചത്. ഇതിന്‍റെ സ്‌മരണാര്‍ഥമാണ് നവംബര്‍ എട്ടിന് ലോക റേഡിയോഗ്രാഫി ദിനം ആയി ആചരിക്കുന്നത്.

ജനങ്ങളില്‍ റേഡിയോഗ്രാഫിയെ ഒരു തൊഴിലായി പരിചയപ്പെടുത്തുന്നതിനും ഡയഗ്‌നോസ്റ്റിക് ഇമേജിങ്ങിനെയും റേഡിയേഷൻ തെറാപ്പിയെയും കുറിച്ച് അവബോധമുണ്ടാക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.

ഭാര്യയുടെ കൈകളില്‍ പരീക്ഷിച്ച എക്‌സ് റേ: ഡിസ്‌ചാര്‍ജ് ട്യൂബ് ഉപയോഗിച്ചുള്ള ചില പരീക്ഷങ്ങള്‍ക്കിടയില്‍ അവിചാരിതമായാണ് റോണ്ട്ജെന്‍ എക്‌സ് റേ കണ്ടെത്തിയത്. ഗ്ലാസ് ട്യൂബിന് മുകളില്‍ സ്ഥാപിച്ചിരുന്ന കറുത്ത പ്രതലത്തിലൂടെ ഒരു പച്ച വെളിച്ചം കടന്നു പോകുന്നതായി റോണ്ട്ജെന്‍റെ ശ്രദ്ധയില്‍ പെട്ടു. കടന്നു പോയ വെളിച്ചം തൊട്ടടുത്തുള്ള വസ്‌തുവില്‍ നിഴലുകള്‍ പ്രതിഫലിപ്പിച്ചതായും അദ്ദേഹം നിരീക്ഷിച്ചു.

പച്ച നിറത്തില്‍ കണ്ട ഈ രശ്‌മികളെ ആദ്യം തിരിച്ചറിയാന്‍ കഴിയാതിരുന്നതിനാല്‍ അദ്ദേഹം അവയെ എക്‌സ്‌ റേ എന്ന് വിളിക്കുകയായിരുന്നു. ഒരാഴ്‌ചക്ക് ശേഷം അദ്ദേഹം ഈ രശ്‌മികള്‍ തന്‍റെ ഭാര്യയുടെ കൈകളില്‍ പരീക്ഷിച്ചു. അവരുടെ കൈയിലെ വിവാഹ മോതിരവും എല്ലുകളും പ്രദര്‍ശിപ്പിക്കാന്‍ എക്‌സ് റേയ്‌ക്ക് സാധിച്ചു. ആദ്യത്തെ എക്‌സ് റേ ഇമേജ് റോണ്ട്ജെന്‍റെ ഭാര്യയുടെ കൈയിലെ എല്ലുകളുടേതായിരുന്നു.

റേഡിയോഗ്രാഫിയും രോഗ നിര്‍ണയവും: ആന്തരിക രോഗ നിര്‍ണയത്തിനാണ് റേഡിയോളജിക്കല്‍ സംവിധാനം ഉപയോഗിക്കുന്നത്. എക്‌സ് റേ, എംആർഐ, അൾട്രാസൗണ്ട് തുടങ്ങിയ ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. രോഗത്തെ അതിന്‍റെ ആരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയാൻ റേഡിയോഗ്രാഫി സംവിധാനങ്ങള്‍ സഹായിക്കുന്നു. കൂടാതെ രോഗിയുടെ പരിചരണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഇത്തരം സംവിധാനങ്ങള്‍ സഹായകമാണ്.

റേഡിയോഗ്രാഫിക് അനാട്ടമി:റേഡിയോഗ്രാഫിക് ഇമേജുകൾ ഉപയോഗിച്ച് ശരീരഘടന പഠിക്കുന്ന പഠന മേഖല റേഡിയോഗ്രാഫിക് അനാട്ടമി. മെഡിക്കൽ റേഡിയോഗ്രാഫി സാധാരണയായി റേഡിയോഗ്രാഫർമാരാണ് നടത്തുന്നത്, അതേസമയം ഇമേജ് വിശകലനം നടത്തുന്നത് റേഡിയോളജിസ്റ്റുകളാണ്. ചിത്ര വ്യാഖ്യാനത്തിലും വൈദഗ്ധ്യം നേടിയവരാണ് റേഡിയോഗ്രാഫർമാർ.

മെഡിക്കൽ റേഡിയോഗ്രാഫിയിൽ വിവിധ തരത്തിലുള്ള ഇമേജുകൾ നിർമിക്കുന്ന വിവിധ രീതികൾ ഉൾപ്പെടുന്നുണ്ട്. അവയിൽ ഓരോന്നിനും വ്യത്യസ്‌ത ക്ലിനിക്കൽ ആപ്ലിക്കേഷനുണ്ട്. പ്രൊജക്ഷണൽ റേഡിയോഗ്രാഫി, കമ്പ്യൂട്ട ടോമോഗ്രഫി, ഡ്യുവൽ എനർജി എക്‌സ് റേ അബ്സോർപ്റ്റിയോമെട്രി, ഫ്ലൂറോസ്കോപ്പി, കോൺട്രാസ്റ്റ് റേഡിയോഗ്രാഫി എന്നിവ റേഡിയോഗ്രാഫിയുടെ വ്യത്യസ്‌ത ക്ലിനിക്കല്‍ ആപ്ലിക്കേഷനുകളാണ്.

ലോക റേഡിയോഗ്രാഫി ദിനം: രോഗനിർണയത്തിലും ചികിത്സയിലും നിർണായക പങ്കുവഹിക്കുന്ന റേഡിയോഗ്രാഫിക് ഇമേജിങ്ങിനെയും തെറാപ്പിയേയും കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കുക, അങ്ങനെ രോഗി പരിചരണത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ലോക റേഡിയോഗ്രാഫി ദിനത്തിന്‍റെ ലക്ഷ്യം.

നൈജീരിയയിലെ റേഡിയോഗ്രാഫർമാരുടെ അസോസിയേഷനും യുകെയിലെ റേഡിയോഗ്രാഫർമാരുടെ സൊസൈറ്റിയും (SOR) മറ്റ് ദേശീയ റേഡിയോഗ്രാഫർമാരുടെ സംഘടനകളും ഈ ദിനം ആചരിക്കുന്നു. ഇന്‍റർനാഷണൽ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് ആന്‍റ് റേഡിയോളജിക്കൽ ടെക്‌നോളജിസ്റ്റ്‌സ് 2007 മുതൽ നവംബർ എട്ട് ലോക റേഡിയോഗ്രാഫി ദിനമായി കണക്കാക്കി വരികയാണ്.

റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷൻ ഓഫ് മധ്യപ്രദേശ് 1996 മുതൽ ഈ ദിനം ഇന്ത്യയില്‍ ആചരിക്കുന്നുണ്ട്. മധ്യപ്രദേശ് സർക്കാരിലെ റേഡിയേഷൻ സേഫ്റ്റി ഓഫിസറും സീനിയർ റേഡിയോഗ്രാഫറുമായ ശിവകാന്ത് വാജ്‌പേയിയാണ് മധ്യപ്രദേശ് റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷൻ സെക്രട്ടറി.

ABOUT THE AUTHOR

...view details