കേരളം

kerala

ETV Bharat / bharat

ആത്മഹത്യ പ്രേരണ, നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണി; കുറ്റ സമ്മതം നടത്തി നടന്‍ ജഗദീഷ് - Pushpa movie actor

Pushpa Fame Jagadish was arrested: യുവതിയുടെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ പുഷ്‌പ ഫെയിം ജഗദീഷ് കുറ്റം സമ്മതിച്ചു. യുവതിയെ നഗ്നചിത്രങ്ങൾ കാണിച്ച് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Pushpa Fame Jagadish  Womans Suicide Case  Pushpa Fame Jagadish was arrested  took pictures of woman to scare her  യുവതിയുടെ ആത്മഹത്യ  ആത്മഹത്യ പ്രേരണ കുറ്റം  Crime of abetment to suicide  പുഷ്‌പ നടന്‍ ജഗദീഷ്  Pushpa Fame Jagadish  Pushpa movie actor  നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണി
Pushpa Fame Jagadish was arrested

By ETV Bharat Kerala Team

Published : Dec 17, 2023, 3:08 PM IST

ഹൈദരാബാദ്: യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ നടന്‍ ജഗദീഷ് അറസ്റ്റില്‍. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ്‌ നടനെ അറസ്റ്റ്‌ ചെയ്‌തത്‌ (Pushpa Fame Jagadish was arrested). യുവതിയുടെ നഗ്നചിത്രങ്ങൾ കാണിച്ച് ഇയാള്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. യുവതിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

സിനിമ അവസരങ്ങൾക്കായി ഹൈദരാബാദിലെത്തിയ ജഗദീഷ് അഞ്ച് വർഷം മുമ്പാണ്‌ യുവതിയെ പരിചയപ്പെട്ടത്‌. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇതിനിടെ പുഷ്‌പ ചിത്രത്തിലൂടെ പ്രശസ്‌തിയാര്‍ജിച്ച ജഗദീഷിന്‍റെ സിനിമ അവസരങ്ങളും വർദ്ധിച്ചു. ഇതോടെ ഇയാളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നെന്നും യുവതി അകലം പാലിക്കുകയായിരുന്നുവെന്നും പൊലീസ്‌ പറയുന്നു. എന്നാല്‍ ഇത്‌ ഇഷ്‌ട്ടപെടാത്ത നടന്‍ സോഷ്യൽ മീഡിയയിൽ നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെയാണ്‌ യുവതി കഴിഞ്ഞ മാസം 29 ന്‌ ജീവനൊടുക്കിയത്‌.

യുവതിയുടെ പിതാവ് പഞ്ചഗുട്ട പൊലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന്‌ ഈ മാസം ആറിന് പൊലീസ് ജഗദീഷിനെ അറസ്റ്റ് ചെയ്‌ത്‌ റിമാൻഡിലേക്ക് അയച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. രണ്ട് ദിവസത്തെ കസ്റ്റഡിക്ക് ശേഷം റിമാൻഡിലേക്ക് തിരിച്ചയച്ചു.

ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ: കോഴിക്കോട് ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യയിൽ ഭർതൃമാതാവ് അറസ്‌റ്റിലായി. ഡിസംബര്‍ 14 നാണ്‌ അറസറ്റ്‌ ചെയ്‌തത്‌. ഡിസംബർ നാലിനാണ് ഷബ്‌നയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷബ്‌നയെ മർദ്ദിച്ചതിന് ഷബ്‌നയുടെ ഭർത്താവിന്‍റെ അമ്മാവൻ ഹനീഫയെ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.

ഷബ്‌നയുടെ ബന്ധുക്കളുടെ പ്രതിഷേധം ശക്തമായതോടെ ദിവസങ്ങൾക്കുശേഷം ഭർത്താവിന്‍റെ ബന്ധുക്കളെ പൊലീസ് പ്രതി ചേർക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഷബ്‌നയുടെ ഭർത്താവിന്‍റെ പിതാവ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഭർത്താവിന്‍റെ സഹോദരി പൊലീസ് കസ്‌റ്റഡിയിൽ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഷബ്‌നയുടെ മകളുടെ മൊഴിയാണ് ഇവരെ പ്രതി ചേർക്കുന്നതിൽ നിർണായകമായത് എല്ലാകാര്യങ്ങൾക്കും ദൃസാക്ഷിയായതുകൊണ്ട് തന്നെ മകളുടെ മൊഴി വളരെ ഗൗരവമായതായിരുന്നു. ഷബ്‌നയുടെ ബന്ധുക്കളുടെ മൊഴിയും ഡിവൈഎസ്‌പി എടുത്തിരുന്നു. പ്രതികളെ സംരക്ഷിക്കുകയാണെന്നും കേസ് ഇഴഞ്ഞുനീങ്ങുകയാണെന്നും നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പിന്നാലെ ഷബ്‌നയുടെ മരണത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

ALSO READ:ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ ആത്മഹത്യ; ഭർതൃമാതാവ് അറസ്‌റ്റിൽ

ALSO READ:യുവതിയുടെ പണവും ജീവനും കവര്‍ന്നു; ഊരൂട്ടുകാല ശ്രീജിത്ത് കൂടല്‍ പൊലീസിന്‍റെ പിടിയില്‍

ABOUT THE AUTHOR

...view details