ഛണ്ഡീഗഡ്: ബൈക്കിന്‍റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ജലാലാബാദ് ജില്ലയിൽ ബുധനാഴ്‌ച രാത്രിയാണ് സംഭവം. 22 വയസുള്ളയാളാണ് അപകടത്തിൽ പെട്ടത്. ബന്ധുവീട്ടിൽ നിന്ന് മടങ്ങവെയാണ് ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചത്. അപകടം നടന്നയുടൻ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റയാളുടെ ബന്ധു മറ്റൊരു ബൈക്കിൽ ഒപ്പമുണ്ടായിരുന്നുവെന്നും അപകടം നടന്നയുടൻ ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ബന്ധു കടന്നുകളഞ്ഞതായും നാട്ടുകാർ പൊലീസിനെ അറിയിച്ചു.