പഞ്ചാബിൽ 292 പേർക്ക് കൂടി കൊവിഡ്
ചണ്ഡീഗഢ്: പഞ്ചാബിൽ 292 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി സംസ്ഥാനത്ത് 18 പേർ കൂടി വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,299 ആയി ഉയർന്നു. പഞ്ചാബിലെ ആകെ രോഗികളുടെ എണ്ണം 1,65,405 ആണ്. സംസ്ഥാനത്ത് നിലവിൽ 4,214 രോഗികളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 483 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 1,55,892 പേർ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 38,21,222 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.