ചണ്ഡീഗഡ്: കര്‍ഷക നിയമങ്ങളെ തന്‍റെ സര്‍ക്കാര്‍ പൂര്‍ണമായും എതിര്‍ക്കുന്നതായും നിയമം ഉടന്‍ റദ്ദാക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. കര്‍ഷകരുമായി ചര്‍ച്ച ചെയ്ത ശേഷം പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകള്‍ ഭേദഗതി ചെയ്യുന്നതിനായി രാഷ്ട്രപതി അനുമതി നല്‍കിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അമരീന്ദര്‍ സിംഗ് അറിയിച്ചു.
കര്‍ഷക പ്രക്ഷോഭം; കര്‍ഷകരുമായി ചര്‍ച്ച നടത്തി പുതിയ നിയമം കൊണ്ടുവരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി - കാർഷിക നിയമങ്ങൾ
ബില്ലുകള്‍ ഭേദഗതി ചെയ്യുന്നതിനായി രാഷ്ട്രപതി അനുമതി നല്‍കിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അമരീന്ദര്‍ സിംഗ് അറിയിച്ചു
കാർഷിക നിയമങ്ങൾ റദ്ദാക്കി കർഷകരുമായി ചർച്ചകൾക്ക് ശേഷം പുതിയനിയമം കൊണ്ടുവരണം; പഞ്ചാബ് മുഖ്യമന്ത്രി
സ്ത്രീകളും പ്രായമായവരും ഉള്‍പ്പടെയുള്ളവരാണ് രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്നത്. അവരെ ഇനിയും കണ്ടില്ലെന്ന് നടിക്കരുതെന്ന് കേന്ദ്രത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെ 112 സാധുക്കളുടെ ജീവനാണ് സമരം കാരണം നഷ്ടമായത്. ഭരണഘടന പോലും ഭേഗദഗതി ചെയ്ത രാജ്യത്ത് എന്തുകൊണ്ട് ഈ നിയമങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.