ചണ്ഡീഗഡ്: കർഷക ധർണകൾ കണ്ട് അസ്വസ്ഥനായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ (Bhagwant Mann). കർഷക അനുകൂലിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി ഇപ്പോൾ കർഷകർ നടത്തുന്ന ധർണകൾ കണ്ട് അസ്വസ്ഥനാണ്. 'യഥാർത്ഥത്തിൽ, ധർണകൾ സാധാരണക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നതിനാൽ, തങ്ങളുടെ ആവശ്യങ്ങൾക്കായി റോഡുകൾ തടയുകയും ധർണകൾ നടത്തുകയും ചെയ്യരുതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ എക്‌സിലൂടെ സംസ്ഥാനത്തെ കർഷകരോട് അഭ്യർത്ഥിച്ചു' (farmers road blockade).
കർഷകർക്ക് തങ്ങളുടെ ആവശ്യങ്ങൾക്കായി ധർണയുടെ പാത സ്വീകരിക്കണമെങ്കിൽ പഞ്ചാബ് ഭവൻ, സെക്രട്ടേറിയറ്റ്, കൃഷി മന്ത്രിയുടെ ഓഫീസ്, ചണ്ഡീഗഡിലെ അവരുടെ വീടുകൾ എന്നിവയ്ക്ക് പുറത്ത് സർക്കാരുമായി സംസാരിക്കാമെന്നും എന്നാൽ ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് അവർ അവരെ തന്നെയാണ് ഉപദ്രവിക്കുന്നതെന്നും മുഖ്യമന്ത്രി (Bhagwant Mann on farmers protest) കർഷകരോട് പറഞ്ഞു.
എല്ലാത്തിനും വേണ്ടി റോഡ് ഉപരോധിച്ച് പിന്നീട് സാധാരണക്കാര്‍ നിങ്ങൾക്കെതിരെ തിരിയരുതെന്ന് കർഷക സംഘടനകളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ നിലപാട് തുടർന്നാൽ പ്രതിഷേധത്തിന് ആളുകളെ കിട്ടാതാവുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കർഷകരുടെ പ്രതികരണം: ഡൽഹി കിസാൻ ധർണയ്ക്കിടെ സൃഷ്‌ടിച്ച 'ട്രാക്‌ടർ ടു ട്വിറ്റർ' (Tractor to Twitter) എന്ന എക്‌സ് അക്കൗണ്ടിലൂടെ പഞ്ചാബ് മുഖ്യമന്ത്രിയ്‌ക്ക് പ്രതികരണവുമായി കര്‍ഷകരും രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തില്ലാത്ത കാലത്ത് അദ്ദേഹം തന്നെ കർഷക ധർണകളിൽ എത്തി പഞ്ചാബിലെ കർഷകർക്ക് റോഡ് ഉപരോധിക്കുന്നത് ഇഷ്‌ടമല്ലെന്നും തങ്ങളുടെ അവകാശങ്ങളാണ് ആവശ്യപ്പെടുന്നതെന്നും പറയാറുണ്ടായിരുന്നു എന്നാല്‍ മന്ത്രി ആയ ശേഷം അവരുടെ വാക്കുകൾ മാറി.