കേരളം

kerala

ETV Bharat / bharat

വിവാഹേതര ബന്ധം ആരോപിച്ച് ക്രൂരത ; സഹോദരഭാര്യയേയും കുട്ടികളേയും കൊലപ്പെടുത്തി 30കാരന്‍

മഹാരാഷ്‌ട്രയിലാണ് വിവാഹേതര ബന്ധം ആരോപിച്ച് യുവതിയേയും ആറും നാലും വയസുള്ള ബാലികമാരേയും യുവാവ് കൊലപ്പെടുത്തിയത്

Pune Man kills burns sister in law kids  Pune Man burns sister in law and kids Maharashtra  വിവാഹേതര ബന്ധം ആരോപിച്ച് ക്രൂരത  സഹോദരഭാര്യയേയും കുട്ടികളേയും കൊലപ്പെടുത്തി  മഹാരാഷ്‌ട്ര  മൃതദേഹം കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
വിവാഹേതര ബന്ധം ആരോപിച്ച് ക്രൂരത

By

Published : Apr 6, 2023, 11:02 PM IST

പൂനെ :മഹാരാഷ്‌ട്രയില്‍ സഹോദരഭാര്യയേയും രണ്ട് കുട്ടികളേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. യുവതിക്ക് മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പ്രതിയുടെ ക്രൂരത. അമ്രപാലി (25) മക്കളായ റോഷ്‌നി (ആറ്), ആദിത്യ (നാല്) എന്നിവരാണ് മരിച്ചത്.

ഏപ്രില്‍ അഞ്ചിന് പൂനെ കോണ്ട്വ മേഖലയിലാണ് സംഭവം. ലാത്തൂർ ഔസ സ്വദേശിയായ വൈഭവ് രൂപ്‌സെന്നാണ് (30) പിടിയിലായത്. സെക്യൂരിറ്റി ജീവനക്കാരക്കാരനാണ് ഇയാള്‍. യുവതിയുടെ വിവാഹേതര ബന്ധത്തെച്ചൊല്ലി പ്രതി ഇവരോട് കയര്‍ത്ത് സംസാരിച്ചിരുന്നു. തുടര്‍ന്ന്, പ്രകോപിതനായ പ്രതി യുവതിയേയും രണ്ട് കുട്ടികളേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം, ബെഡ്ഷീറ്റ് ഉപയോഗിച്ച് മൂന്ന് മൃതദേഹങ്ങളും പൊതിഞ്ഞ് കോണ്ട്വ പിസോളി പ്രദേശത്തെ വീടിന് മുന്നിൽവച്ച് കത്തിച്ചു.

മരിച്ച യുവതിയുടെ ബന്ധുവായ സമീർ സാഹെബ്രാവു മസൽ പൊലീസിൽ പരാതി നൽകി. ഇതോടെയാണ്, സംഭവം പുറത്തറിഞ്ഞത്. പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ഐപിസി സെക്ഷൻ 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details