കേരളം

kerala

ETV Bharat / bharat

പൂനെ കെമിക്കൽ പ്ലാന്‍റ് തീപിടിത്തം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ക്ലോറിൻ ഡൈ ഓക്സൈഡ് ഉൽ‌പാദിപ്പിക്കുന്ന പൂനെയിലെ എസ്‌വിഎസ് അക്വ ടെക്നോളജീസിന്‍റെ പ്ലാന്‍റിലാണ് അഗ്നിബാധ ഉണ്ടായത്. സംഭവത്തിൽ തിങ്കളാഴ്‌ച 18 മൃതദേഹങ്ങൾ കണ്ടെടുത്തു.

Chemical plant fire  Pune chemical plant fire  massive fire broke out in Pune  Pune chemical plant  Dilip Walse-Patil  Maharashtra Home Minister  കെമിക്കൽ പ്ലാന്‍റ് തീപിടിത്തം  പൂനെ കെമിക്കൽ പ്ലാന്‍റ് തീപിടിത്തം  പൂനെ  Rescue  രക്ഷാപ്രവർത്തനം  എസ്‌വിഎസ് അക്വ ടെക്നോളജീസ്  SVS Aqua Technologies  മുംബൈ  mumbai
Pune chemical plant fire: Rescue work in progress

By

Published : Jun 8, 2021, 12:40 PM IST

മുംബൈ: പൂനെയിലെ കെമിക്കൽ പ്ലാന്‍റിൽ തിങ്കളാഴ്‌ച ഉണ്ടായ തീപിടിത്തത്തെ തുടർന്ന് കൂടുതൽ ഇരകൾക്കായി തിരച്ചിൽ തുടരുന്നു. കൂടാതെ പ്ലാന്‍റിൽ ഏതുതരം രാസവസ്തുക്കളും പദാർഥങ്ങളുമാണ് ഉപയോഗിക്കുന്നത് എന്നതിനെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനായി കമ്പനിയുടെ ഉടമയെ ചോദ്യം ചെയ്യുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി ദിലീപ് വാൽസെ-പട്ടീൽ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ മനസിലാക്കും.

ഇതുവരെ കണ്ടെത്തിയത് 18 മൃതദേഹങ്ങൾ

പ്ലാന്‍റിന്‍റെ പരിസരത്തു നിന്നും തിങ്കളാഴ്‌ച 18 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) സന്ദേഷ് ഷിർക്കെ അറിയിച്ചിരുന്നു. ക്ലോറിൻ ഡൈ ഓക്സൈഡ് ഉൽ‌പാദിപ്പിക്കുന്ന പൂനെയിലെ എസ്‌വിഎസ് അക്വ ടെക്നോളജീസിന്‍റെ പ്ലാന്‍റിലാണ് അഗ്നിബാധ ഉണ്ടായത്. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. ഇരുട്ടും ചൂടും കാരണം തിങ്കളാഴ്‌ച രാത്രി തിരച്ചിൽ നിർത്തിവയ്‌ക്കുകയും തുടർന്ന് ചൊവ്വാഴ്‌ച രാവിലെ പുനരാരംഭിക്കുകയുമായിരുന്നു.

മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം

അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എസ്‌ഡിഎം ഷിർക്കെ അറിയിച്ചു. ഇതിനായി എസ്‌ഡിഎമ്മിന്‍റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. കൂടാതെ കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സസൂൺ ജനറൽ ആശുപത്രിയിലേക്ക് അയച്ചതായും ഷിർക്കെ കൂട്ടിച്ചേർത്തു. അഗ്നിബാധയുടെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകുമെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Read more:പൂനെയിൽ കെമിക്കൽ പ്ലാന്‍റിൽ തീപിടുത്തം ; 18 മരണം

ABOUT THE AUTHOR

...view details