ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അശ്രദ്ധയെന്ന് രാഹുൽ ഗാന്ധി എംപി. ഇന്‍റലിജൻസ് നൽകിയ മുന്നറിയിപ്പ് പ്രധാനമന്ത്രി അവഗണിച്ചതിനെ തുടർന്നാണ് പുൽവാമ ഭീകരാക്രമണം നടന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
പുൽവാമ ഭീകരാക്രമണത്തിന് കാരണം മോദിയുടെ അശ്രദ്ധയെന്ന് രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി
ഇന്‍റലിജൻസ് മുന്നറിയിപ്പ് അവഗണിച്ചതാണ് പുൽവാമ ഭീകരാക്രമണത്തിന് കാരണമായതെന്ന് രാഹുൽ ഗാന്ധി എംപി ആരോപിച്ചു. മോദിയുടെ അശ്രദ്ധയാണ് ഇതിന് കാരണമെന്നും രാഹുൽ കൂട്ടിച്ചേർത്തു
2019 ഫെബ്രുവരി 14ന് പ്രധാനമന്ത്രി വിഡിയോ ഷൂട്ടിംഗിൽ ആയിരുന്നു. ഭീകരാക്രമണത്തെ കുറിച്ച് ഇന്‍റലിജൻസ് വിവരം നൽകിയെങ്കിലും മോദി അത് അവഗണിച്ചു. മോദിയുടെ അശ്രദ്ധ രാജ്യത്തെ ധീരജവാന്മാരുടെ വീര്യമൃത്യുവിലേക്ക് നയിച്ചു. എന്തുകൊണ്ടാണ് ഇന്‍റലിജൻസ് വിവരങ്ങൾ മോദി അവഗണിച്ചതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
തുടർച്ചയായി രണ്ട് തവണ ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ നടപടികൾ സ്വീകരിച്ചില്ലെന്നും രാഹുൽ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. 2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്നത്. സ്ഫോടകവസ്തു നിറച്ച വാഹനം സൈനികര്‍ സഞ്ചരിച്ച ബസിലേക്ക് ഇടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത്.