ശ്രീനഗർ : ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിൽ ഇന്ന്(ഞായറാഴ്‌ച) സുരക്ഷാസേനാസംഘത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റിട്ടുണ്ട്. തെക്കൻ കശ്‌മീരിലെ പിംഗ്‌ലാന മേഖലയിലാണ് ആക്രമണം നടന്നത്.
പുൽവാമ ഏറ്റുമുട്ടൽ : ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു - jammu kashmir militant attack
ഒരു സിആർപിഎഫ് ജവാന് പരിക്ക്. തെക്കൻ കശ്‌മീരിലെ പിംഗ്‌ലാന മേഖലയിലായിരുന്നു ആക്രമണം
പുൽവാമ ഏറ്റുമുട്ടൽ: ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു
സുരക്ഷാസേനയ്‌ക്ക് നേരെ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു. കൂടുതൽ സേനയെ അയച്ചിട്ടുണ്ടെന്നും പ്രദേശം വളയുകയാണെന്നും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ നേരത്തെ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.