കേരളം

kerala

ETV Bharat / bharat

അജ്ഞാതൻ വെടിവച്ച രണ്ടാമത്തെ ആര്‍പിഎഫ് ഉദ്യോഗസ്ഥൻ ചികിത്സയിലിരിക്കെ മരിച്ചു - കശ്‌മീര്‍ ഇന്നത്തെ വാര്‍ത്ത

തിങ്കളാഴ്ച വൈകുന്നേരം കാകപുരയില്‍വച്ചാണ് ആര്‍.പി.എഫ് എസ്‌.ഐയ്‌ക്ക് വെടിയേറ്റത്

Pulwama Attack: Railway Protection Force officer succumbs to injuries at SMHS hospital  Pulwama Attack RPF Official died  പുല്‍വാമയില്‍ അജ്ഞാതരില്‍ നിന്നും വെടിയേറ്റ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു  കശ്‌മീരില്‍ വെടിയേറ്റ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു  കശ്‌മീര്‍ ഇന്നത്തെ വാര്‍ത്ത  kashmir todays news
പുല്‍വാമയില്‍ അജ്ഞാതരില്‍ നിന്നും വെടിയേറ്റ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ മരിച്ചു; അന്ത്യം ആശുപത്രിയില്‍

By

Published : Apr 23, 2022, 10:25 AM IST

പുൽവാമ: അജ്ഞാതരില്‍ നിന്നും വെടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആര്‍.പി.എഫ് (റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്) എസ്‌.ഐ ദേവ് രാജ് മരിച്ചു. ശ്രീനഗറിലെ എസ്.എച്ച്.എം.എസ് ആശുപത്രിയില്‍വച്ച് ശനിയാഴ്‌ച രാവിലെയാണ് മരണം സംഭവിച്ചത്. തെക്കൻ കശ്‌മീരിലെ പുൽവാമയിലാണ് ആക്രമണമുണ്ടായത്.

ഏപ്രില്‍ 18 ന് വൈകുന്നേരം കാകപുരയിലുണ്ടായ സംഭവത്തില്‍ ദേവ് രാജിനുപുറമെ ആര്‍.പി.എഫ് ഹെഡ് കോണ്‍സ്‌റ്റബിള്‍ എച്ച്‌.സി സുരീന്ദർ കുമാറിനും വെടിയേറ്റിരുന്നു. ഇയാള്‍ നേരത്തേ മരണത്തിന് കീഴടങ്ങി.

ALSO READ |ബാരമുള്ള ഏറ്റമുട്ടല്‍; ഭീകരന്‍ യൂസുഫ് കാന്‍ട്രോ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

ഷെഡ്ഡിനുമുന്‍പില്‍ ഇരിക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍ക്കുനേരെ വെളുത്ത കാറില്‍വന്ന അജ്ഞാതനാണ് വെടിയുതിര്‍ത്തത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ABOUT THE AUTHOR

...view details