കേരളം

kerala

ETV Bharat / bharat

കോണ്‍ഗ്രസും ബിഎസ്‌പിയും നാമവശേഷമായി; പഞ്ചാബില്‍ ആം ആദ്മിക്ക് വൻ ഭൂരിപക്ഷം

യുപിയില്‍ 243 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം നടത്തുന്നത്. 102 സീറ്റുമായി സമാജ്‌വാദി പാര്‍ട്ടി രണ്ടാം സ്ഥാനത്തുണ്ട്.

puja bassembly election 2022 results  uttar pradesh assembly election 2022 results  election 2022  യുപി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം  പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
യുപിയില്‍ ബിജെപിയും, പഞ്ചാബില്‍ ആംആദ്‌മിയും കേവല ഭൂരിപക്ഷത്തിലേക്ക്?

By

Published : Mar 10, 2022, 9:41 AM IST

Updated : Mar 10, 2022, 10:33 AM IST

ലഖ്‌നൗ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണെല്‍ പുരോഗമിക്കുന്നു. ആദ്യമണിക്കൂറുകളില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്കും പഞ്ചാബില്‍ ആംആദ്‌മി പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം.

യുപിയില്‍ 243 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം നടത്തുന്നത്. 102 സീറ്റുമായി സമാജ്‌വാദി പാര്‍ട്ടി രണ്ടാം സ്ഥാനത്തുണ്ട്. ബിഎസ്‌പി എട്ട് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും ലീഡ് ചെയ്യുന്നു. കര്‍ഷക സമരം നടന്ന പ്രദേശങ്ങളിലടക്കം ബിജെപി കനത്ത മുന്നേറ്റം നടത്തുന്നുണ്ട്.

ഖൊരഖ്‌പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥും, കല്‍ഹാറില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും മുന്നിലാണ്. റായ്ബറേലിയിൽ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അതിഥി സിങ് ലീഡ് ചെയ്യുന്നു.

പഞ്ചാബില്‍ ആംആദ്‌മിയും കേവല ഭൂരിപക്ഷത്തിലേക്ക്

പഞ്ചാബില്‍ 72 സീറ്റുകളിലാണ് ആംആദ്‌മി ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 20 സീറ്റുകളിലാണ് ലീഡുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു അമൃത്‌സറില്‍ മൂന്നാം സ്ഥാനത്താണ്. മുഖ്യമന്ത്രി ചരഞ്ജിത് സിങ് ചന്നിയും പിന്നിലാണ്.

Last Updated : Mar 10, 2022, 10:33 AM IST

ABOUT THE AUTHOR

...view details