പുതുച്ചേരി: നിരവധി ദിവസങ്ങളായി തുടർന്ന് കൊണ്ടിരിക്കുന്ന ഭരണ പ്രതിസന്ധികൾക്കൊടുവിൽ പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി.വി നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാർ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചില്ല. തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടു. വി നാരായണസ്വാമി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി.
പുതുച്ചേരിയിൽ കോൺഗ്രസിന് തിരിച്ചടി; വി നാരായണസാമി സർക്കാർ വീണു - വിശ്വാസ വോട്ടെടുപ്പ്
കോണ്‍ഗ്രസിന് നിലവിൽ സ്പീക്കര്‍ ഉള്‍പ്പെടെ 12 അംഗങ്ങളേ ഉള്ളൂ. എന്നാൽ പ്രതിപക്ഷത്ത് ഇത് 14 പേരാണ്.
വിശ്വാസവോട്ടെടുപ്പിന് മുമ്പ് കോൺഗ്രസ് സഭ ബഹിഷ്കരിച്ചു. നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം ഇല്ലെന്ന് കോൺഗ്രസ് വാദിച്ചതോടെ സഭയിൽ ബഹളം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് സഭ ബഹിഷ്കരിച്ചത്. ഇതോടെ സർക്കാരിന് വിശ്വാസ്യത തെളിയിക്കാനായില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
പുതുച്ചേരിയിലെ എംഎല്‍എമാരുടെ കൂട്ടരാജിക്കു പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ഞായറാഴ്ച രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചതോടെ നാരായണസാമി സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ല. കോണ്‍ഗ്രസിന് നിലവിൽ സ്പീക്കര്‍ ഉള്‍പ്പെടെ 12 അംഗങ്ങളേ ഉള്ളൂ. എന്നാൽ പ്രതിപക്ഷത്ത് 14 പേരുണ്ട് .