കേരളം

kerala

നിവാര്‍ ചുഴലിക്കാറ്റ്; പുതുച്ചേരിയില്‍ നിരോധനാജ്ഞ

By

Published : Nov 24, 2020, 1:09 PM IST

ഇന്ന് രാത്രി ഒമ്പത് മണി മുതല്‍ ഈ മാസം 26ന് രാവിലെ ആറ് മണിവരെയാണ് നിരോധനാജ്ഞ. നാളെ ഉച്ചയോടെ നിവാര്‍ ചുഴലിക്കാറ്റ് കര തൊടുമെന്നാണ് മുന്നറിയിപ്പ്.

Puducherry district Magistrate  Section 144 puducherry  നിവാര്‍ ചുഴലിക്കാറ്റ്  നിവാര്‍ ചുഴലിക്കാറ്റ് പുതുച്ചേരി  ബംഗാള്‍ ഉള്‍ക്കടലില്‍ നിവാര്‍  നിവാര്‍ ചുഴലിക്കാറ്റ് കര തൊടും  പുതുച്ചേരിയില്‍ നിരോധനാജ്ഞ
നിവാര്‍ ചുഴലിക്കാറ്റ്; പുതുച്ചേരിയില്‍ നിരോധനാജ്ഞ

പുതുച്ചേരി:ബംഗാള്‍ ഉള്‍ക്കടലില്‍ നിവാര്‍ ചുഴലിക്കാറ്റ് രൂപംകൊണ്ട സാഹചര്യത്തില്‍ പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഒമ്പത് മണി മുതല്‍ ഈ മാസം 26ന് രാവിലെ ആറ് മണിവരെയാണ് നിരോധനാജ്ഞ. എല്ലാ കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്ന് ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടു. പാല്‍ വിതരണം, പെട്രോള്‍ പമ്പുകള്‍, ഫാര്‍മസികള്‍ എന്നിവക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.

ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ മണിക്കൂറില്‍ 100-110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാരക്കലിനും മാമല്ലപുരത്തിനും ഇടയില്‍ കരതൊടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും ആന്ധ്രാ പ്രദേശിലും അടുത്ത രണ്ട് ദിവസം കനത്ത മഴക്കും സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details