ന്യൂഡല്‍ഹി:പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നതും തുപ്പുന്നതും മാലിന്യം വലിച്ചെറിയുന്നതും തടയാന്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി. ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്‌റ്റിസ് സുബ്രഹ്മോണിയം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പൊതുനിരത്തില്‍ മൂത്രമൊഴിക്കുന്നതും തുപ്പുന്നതും മാലിന്യം വലിച്ചെറിയുന്നതും തടയാൻ ഭിത്തികളില്‍ ദൈവങ്ങളുടെ ചിത്രങ്ങൾ പതിക്കുന്നത് സമൂഹത്തില്‍ ഗുരുതര വിപത്താണ് വിതയ്‌ക്കുന്നതെന്നും ഇതുവഴി അത്തരം പ്രവൃത്തികള്‍ തടയാനാകുമെന്ന് ഉറപ്പില്ലെന്നും കാണിച്ചായിരുന്നു പൊതുതാല്‍പര്യഹര്‍ജി.
'അത് തടയാൻ ദൈവം വേണ്ടെന്ന് ഹർജി': തള്ളി ഡല്‍ഹി ഹൈക്കോടതി - മാലിന്യം
പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നതും തുപ്പുന്നതും മാലിന്യം വലിച്ചെറിയുന്നതും തടയാന്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി
ചിത്രങ്ങള്‍ കണ്ട് മാറി നടക്കുന്നതിന് പകരം ആളുകള്‍ പരസ്യമായി വിശുദ്ധ ചിത്രങ്ങളില്‍ മൂത്രമൊഴിക്കുകയോ തുപ്പുകയോ ചെയ്യുന്നു. ഇത് വിശുദ്ധതയെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നതാണ്. മാത്രമല്ല പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതും തുപ്പുന്നതും മാലിന്യം വലിച്ചെറിയുന്നതും തടയാൻ ഭിത്തികളിൽ ദൈവങ്ങളുടെ വിശുദ്ധ ചിത്രങ്ങൾ പതിക്കുന്നത് വഴി ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 295 (ഏതെങ്കിലും വിഭാഗത്തിന്‍റെ വിശ്വാസത്തെ അവഹേളിക്കുകയോ മുറിവേൽപ്പിക്കുകയോ ചെയ്യുക), 295 എ (മനഃപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ) എന്നിവ ലംഘിച്ചുവെന്നും ഹര്‍ജിക്കാരന്‍ കൂടിയായ അഭിഭാഷകന്‍ ഗോരംഗ് ഗുപ്ത ആവശ്യപ്പെട്ടു. അതേസമയം പൊതുനിരത്തില്‍ മൂത്രമൊഴിക്കുന്നതിന്‍റെ വിപത്ത് മുമ്പ് ഒരു കേസിൽ ഹൈക്കോടതി തന്നെ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിരുന്നു.