ചെന്നൈ: 'പബ്‌ജി കളിക്കാം... നല്ല ഭക്ഷണം തരാം' പറഞ്ഞ് വിശ്വസിപ്പിച്ച് വിദ്യാര്‍ഥികളെ കൊണ്ട് സ്വന്തം പിതാവിന്‍റെ പണം കവർന്നു. ചെന്നൈ തൈനംപേട്ടില്‍ പച്ചക്കറിക്കട നടത്തുന്ന നടരാജന്‍റെ മക്കളാണ് കടയില്‍ രഹസ്യമായി സൂക്ഷിച്ച എട്ട് ലക്ഷം രൂപ കവർന്നത്.
വീട് നിര്‍മിക്കുന്നതിനായി സൂക്ഷിച്ചുവെച്ചിരുന്ന പണമായിരുന്നു ഇത്. സംശയം തോന്നിയ നടരാജന്‍ മക്കളെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പണം സുഹൃത്തിന് നല്‍കിയതായി വിദ്യാര്‍ഥികള്‍ സമ്മതിച്ചു.
പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്ഥിരമായി അടുത്ത വീട്ടില്‍ പബ്‌ജി കളിക്കാന്‍ പോകുമായിരുന്നു. അവിടെ സുഹൃത്തിന്‍റെ മാതാപിതാക്കള്‍ ഇഷ്‌ട ഭക്ഷണവും കളിക്കാനുള്ള സൗകര്യവും ഒരുക്കി നല്‍കും. വിദ്യാര്‍ഥികള്‍ പണം കൊണ്ടു വരാന്‍ ദമ്പതികള്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.