കേരളം

kerala

ETV Bharat / bharat

'ലാലുവും നിതീഷും ബിഹാറിനെ തകര്‍ത്തു, ഇനി വേണ്ടത് ജന്‍ സൂരജ്' ; 3000 കിലോമീറ്റര്‍ പദയാത്രയ്ക്ക് പ്രശാന്ത് കിഷോർ

നിലവില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നില്ല. ആവശ്യമെങ്കില്‍ പിന്നീട് ആലോചിക്കുമെന്നും പ്രശാന്ത് കിഷോർ

Election Strategist Prashant Kishor  Prashant Kishor will enter politics  Reaction of political parties on Prashant Kishor  bihar politics treating prashant kishor  ലാലുവും നിതീഷും ബീഹാറിനെ തകര്‍ത്തു, ഇനി വേണ്ടത് 'നല്ല ഭരണം'; പ്രശാന്ത് കിഷോർ
ലാലുവും നിതീഷും ബീഹാറിനെ തകര്‍ത്തു, ഇനി വേണ്ടത് 'നല്ല ഭരണം'; പ്രശാന്ത് കിഷോർ

By

Published : May 5, 2022, 6:30 PM IST

പട്‌ന : നിലവില്‍ പാര്‍ട്ടി രൂപീകരിക്കുന്നതിനെ പറ്റി ആലോചിക്കുന്നില്ലെന്നും ആവശ്യമെങ്കില്‍ പിന്നീട് പരിഗണിക്കുമെന്നും രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോർ. ബിഹാറിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും അതിനായി സംസ്ഥാനത്തെ പ്രമുഖരെ കാണുമെന്നും സമാന ചിന്താഗതിക്കാരോട് സൗഹൃദം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലാലു പ്രസാദ് യാദവിന്‍റെയും നിതീഷ് കുമാറിന്‍റെയും 30 വർഷത്തെ ഭരണത്തിന് ശേഷവും ബിഹാർ ഇന്ന് രാജ്യത്തെ ഏറ്റവും പിന്നാക്കവും ദരിദ്രവുമായ സംസ്ഥാനമാണ്. വികസനത്തിന്‍റെ പല മാനദണ്ഡങ്ങളിലും ബിഹാർ ഇപ്പോഴും രാജ്യത്തിന്റെ ഏറ്റവും താഴ്ന്ന നിലയിലാണ്. ബിഹാർ വരും കാലങ്ങളിൽ മുൻനിര സംസ്ഥാനങ്ങളുടെ പട്ടികയിൽ വരാൻ ആഗ്രഹിക്കുന്നു, അതിന് പുതിയ ചിന്തയും പുതിയ ശ്രമങ്ങളും ആവശ്യമാണ്. പ്രശാന്ത് കിഷോർ പറഞ്ഞു.

Also Read പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സൂചന നല്‍കി പ്രശാന്ത് കിഷോര്‍

പാർട്ടിയിൽ ചേരാനുള്ള കോൺഗ്രസിന്‍റെ ക്ഷണം നിരസിച്ച കിഷോർ അടുത്തിടെ ബിഹാറിൽ 'ജൻ സൂരജ്'(നല്ല ഭരണം) ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിലൂടെ അദ്ദേഹം സംസ്ഥാനത്ത് പുതിയ പാർട്ടി രൂപീകരിക്കുകയാണെന്ന് കരുതപ്പെട്ടു. എന്നാല്‍ ഭാവിയില്‍ രാഷ്ട്രീയ പാർട്ടി ആരംഭിച്ചാലും അത് ജനങ്ങളുടെ പാർട്ടിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ജൻ സൂരജ്' ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒക്‌ടോബർ 2 ഗാന്ധിജയന്തി ദിനത്തില്‍ പടിഞ്ഞാറൻ ചമ്പാരനിലെ ഗാന്ധി ആശ്രമത്തിൽ നിന്നാരംഭിച്ച് ബിഹാറിലുടനീളം 3000 കിലോമീറ്റർ പദയാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details