ന്യൂഡൽഹി:പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് ഇറാന്‍ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പരാമര്‍ശങ്ങള്‍ പിന്‍വലിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഈ പ്രസ്‌താവന ഇറാന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്‌തിട്ടില്ലെന്നാണ് എൻഎസ്‌എ പറയുന്നത്.
കഴിഞ്ഞ ദിവസം ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്‌ദുല്ലഹിയാന്‍ ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. കൂടിക്കാഴ്‌ചക്ക് പിന്നാലെ ഇന്ത്യന്‍ സര്‍ക്കാര്‍ നബി നിന്ദ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കും എന്ന് ഉറപ്പു നല്‍കിയതായി ഇറാൻ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ഭാഗം ഇറാന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.
ബുധനാഴ്‌ച നടന്ന ചർച്ചയിൽ ഇറാൻ വിദേശ മന്ത്രി വിഷയം ഉന്നയിച്ചെന്ന ഇറാന്‍റെ പ്രസ്‌താവനയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി. നയതന്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെ കുറിച്ച് ഔദ്യോഗിക അറിയിപ്പില്ലാതെ പ്രതികരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.