കേരളം

kerala

ETV Bharat / bharat

37 ലക്ഷത്തിൽ നിന്ന് 1.05 കോടിയിലേക്ക് ; റെംഡെസിവിറിന്‍റെ ഉത്പാദനം വർധിച്ചത് മൂന്ന് ഇരട്ടി

ആവശ്യം വർധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഉത്പാദന പ്ലാന്‍റുകളുടെ എണ്ണം 20 ൽ നിന്ന് 57 ആയി ഉയർന്നു.

Mansukh Mandaviya  Production capacity of Remdesivir  Remdesivir  ന്യൂഡൽഹി  റെംഡെസിവര്‍ മരുന്ന്  കൊവിഡ് ആശുപത്രി  കൊവിഡ് രോഗികൾ
37 ലക്ഷത്തിൽ നിന്ന് 1.05 കോടിയിലെക്ക്; റെംഡെസിവറിന്‍റെ ഉൽപാദനം വർധിച്ചത് മൂന്ന് ഇരട്ടി

By

Published : May 4, 2021, 9:58 PM IST

ന്യൂഡൽഹി:കൊവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നിന്‍റെ ഉത്പാദനത്തിൽ മൂന്നിരട്ടി വർധനയുണ്ടായതായി കേന്ദ്രമന്ത്രി മൻസുഖ് മണ്ഡാവിയ. കൊവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദിനംപ്രതി റെംഡെസിവിറിന്‍റെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. 2021 ഏപ്രിൽ 12 ന് 37 ലക്ഷമാണ് ഉത്പാദിപ്പിച്ചിരുന്നതെങ്കില്‍ ഇന്നത് 1.05 കോടിയായി ഉയർന്നെന്നും മന്ത്രി പറഞ്ഞു. ആവശ്യം വർധിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഉത്പാദന പ്ലാന്‍റുകളുടെ എണ്ണം 20 ൽ നിന്ന് 57 ആയി ഉയർന്നു.

അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി 3,00,000 ലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം രണ്ട് കോടി കടന്നു. വെറും 15 ദിവസത്തിനുള്ളിൽ 50 ലക്ഷത്തിലധികം രോഗികളുടെ വർധനവാണ് രാജ്യത്ത് ഉണ്ടായത്.

അതേസമയം, രാജ്യത്ത്‌ പ്രതിദിന കൊവിഡ്‌ ബാധിതരുടെ എണ്ണം ഇന്നും മൂന്നര ലക്ഷം കഴിഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത്‌ 3,57,229 പേർക്കാണ്‌ കൊവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 2,02,82,833 ആയി. 3,449 പേർക്ക് കൂടി ജീവഹാനിയുണ്ടായതോടെ ആകെ കൊവിഡ്‌ മരണസംഖ്യ 2,22,408 ആയി ഉയർന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 34,47,133 ആണ്‌.

ABOUT THE AUTHOR

...view details