പ്രിയങ്ക ഗാന്ധി വാദ്ര ഉത്തർപ്രദേശിലെ കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കും - Kisan Mahapanchayat
കര്‍ഷകരുടെ റോഡ് ഉപരോധത്തിനും കോൺഗ്രസ് പിന്തുണ അറിയിച്ചിരുന്നു
ലഖ്‌നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര ഫെബ്രുവരി പത്തിന് ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിൽ നടക്കുന്ന കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കും. മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നതിന് മുൻപായി ശകുഭ്രദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഫെബ്രുവരി 13ന് ബിജ്‌നോർ, മുസാഫർനഗർ എന്നീ ജില്ലകളിലെ കർഷകരുമായി ചർച്ച നടത്തുമെന്നും സൂചനയുണ്ട്. രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക പ്രതിഷേധത്തെ തുടർന്നാണ് പ്രിയങ്ക ഗാന്ധി കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നത്. കർഷകരുടെ റോഡ് ഉപരോധത്തിനും കോൺഗ്രസ് പിന്തുണ അറിയിച്ചിരുന്നു.