ലക്‌നൗ:ഉത്തര്‍പ്രദേശിലെയുപിയിലെ ബിജ്‌നോറിൽ നടക്കുന്ന കിസാൻ സമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കും. തിങ്കളാഴ്‌ച്ചയാണ് സമ്മേളനം നടക്കുന്നത്. രാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന മഹാസമ്മേളനിൽ നിരവധി കർഷകരും പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് മുനിഷ് ത്യാഗി പറഞ്ഞു. പരിപാടിക്ക് വേണ്ട തയാറെടുപ്പുകൾ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധി യുപിയിലെ കിസാൻ മഹാസമ്മേളനിൽ പങ്കെടുക്കും - ഭാരത് വാർത്ത
രാംലീല മൈതാനത്താണ് പരിപാടി
പ്രിയങ്ക ഗാന്ധി
കേന്ദ്രത്തിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കർഷകർ കഴിഞ്ഞ നവംബർ മുതൽ ഡൽഹിയുടെ വിവിധ അതിർത്തികളിൽ പ്രതിഷേധിക്കുന്നുണ്ട്.