കേരളം

kerala

ETV Bharat / bharat

പ്രിയങ്ക ഗാന്ധിക്ക് പൂവില്ലാത്ത ബൊക്കെ നൽകി കോൺഗ്രസ് നേതാവ് ; വീഡിയോ വൈറൽ - Madhya Pradesh Election

Priyanka Gandhi Receives Empty Bouquet : റാലിക്കെത്തിയ പ്രിയങ്ക ഗാന്ധിയെ നേതാക്കൾ പൂച്ചെണ്ടുകളും പുഷ്‌പഹാരങ്ങളും ഷാളുകളും നൽകി ആദരിക്കുന്നതിനിടെയാണ് സംഭവം. രസകരമായ സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Etv Bharat Priyanka Gandhi receives bouquet without flowers  Priyanka Gandhi Bouquet Viral Video  പ്രിയങ്കാ ഗാന്ധിക്ക് വ്യത്യസ്‌തമായ പൂച്ചെണ്ട്  പ്രിയങ്കാ ഗാന്ധി  പ്രിയങ്കാ ഗാന്ധി പൂച്ചെണ്ട്  പ്രിയങ്കാ ഗാന്ധി വൈറൽ വീഡിയോ  Madhya Pradesh Election  മധ്യപ്രദേശ് തെരഞ്ഞെടുപ്പ്
Priyanka Gandhi Receives Bouquet Without Flowers

By ETV Bharat Kerala Team

Published : Nov 7, 2023, 6:31 PM IST

Updated : Nov 7, 2023, 7:37 PM IST

ഇൻഡോർ : മധ്യപ്രദേശിലെ ചൂടേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ (Madhya Pradesh Election) കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് പാർട്ടി നേതാവ് പൂവില്ലാത്ത ബൊക്കെ സമ്മാനിച്ചത് ചിരി പടർത്തി. ഇൻഡോറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് (Indore Election Rally) സംഭവം (Priyanka Gandhi Receives Bouquet Without Flowers). റാലിക്കെത്തിയ പ്രിയങ്ക ഗാന്ധിക്ക് ഒരു നേതാവ് പൂച്ചെണ്ടിൻ്റെ (Bouquet) ഒഴിഞ്ഞ കൂട് നൽകുകയായിരുന്നു. രസകരമായ സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

റാലിക്കെത്തിയ പ്രിയങ്ക ഗാന്ധിയെ നേതാക്കൾ പൂച്ചെണ്ടുകളും പുഷ്‌പഹാരങ്ങളും ഷാളുകളും നൽകി ആദരിക്കുന്നതിനിടെയാണ് സംഭവം. ഉപഹാരങ്ങള്‍ നല്‍കിയവർ പ്രിയങ്കയ്‌ക്കൊപ്പം ചിത്രങ്ങളെടുക്കുന്നതിനിടെ ഒരു നേതാവ് ഒഴിഞ്ഞ പൂച്ചെണ്ടുമായി എത്തുകയായിരുന്നു. നേതാവ് ഒഴിഞ്ഞ ബൊക്കെ പ്രിയങ്കയ്ക്ക് കൈമാറുന്നത് വീഡിയോയില്‍ കാണാം.

പൂക്കളില്ലാതെ ഒഴിഞ്ഞ കൂട് മാത്രം ലഭിച്ചതോടെ തെല്ലൊന്ന് അമ്പരന്ന പ്രിയങ്ക ചിരിച്ചുകൊണ്ട് ഇക്കാര്യം ആ നേതാവിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. പൂക്കൾ കൊഴിഞ്ഞുപോയെന്ന് നേതാവ് ജാള്യതയോടെ മറുപടി പറയുന്നതും ഇതുകേട്ട് പ്രിയങ്കയും ഒപ്പമുള്ളവരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിലുണ്ട്.

Also Read:'പ്രിയങ്കാ ഗാന്ധി വാരാണസിയില്‍ പ്രധാന മന്ത്രിക്കെതിരെ മത്സരിച്ചാല്‍ ജയിക്കും': സഞജയ്‌ റാവത്ത്

ചിരിപടർത്തിയ സംഭവത്തിനുശേഷം റാലിയില്‍ പ്രസംഗിച്ച പ്രിയങ്ക ഗാന്ധി സംസ്ഥാനത്തെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. നീതിക്കും സത്യത്തിനും സദ്ഭരണത്തിനും പേരുകേട്ട മഹാറാണി അഹല്യഭായ് ഹോൾക്കറുടെ നാടാണ് ഇൻഡോര്‍. അഴിമതിയും മോശം ഭരണവും അവസാനിപ്പിച്ച് ഇവിടുത്തെ ജനങ്ങൾ ആ മൂല്യങ്ങൾ പുനഃസ്ഥാപിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Also Read:'പ്രിയങ്കക്കെതിരെയുള്ള 41 എഫ്‌ഐആറുകള്‍ ബിജെപിയുടെ പകപോക്കല്‍ രാഷ്‌ട്രീയത്തിന്‍റെ തെളിവ്'; കടന്നാക്രമിച്ച് ജെപി അഗര്‍വാള്‍

ദീപാവലിക്ക് മുൻപുതന്നെ ഉള്ളിയുടെ വില ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. വില ഉയരുന്നത് കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് വിലവർധന സർക്കാർ തടയുന്നത്. തെരഞ്ഞെടുപ്പിന് രണ്ടുമാസം മുൻപുതന്നെ പാചക വാതക സിലിണ്ടറിന്‍റെ വില 1400 രൂപയായി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സർക്കാർ വില 400 രൂപ കുറച്ചതായും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. മധ്യപ്രദേശില്‍ 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 17 നാണ് നടക്കുക. വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.

Last Updated : Nov 7, 2023, 7:37 PM IST

ABOUT THE AUTHOR

...view details