കേരളം

kerala

ETV Bharat / bharat

റായ്‌ബറേലിയിൽ നിന്നോ അമേഠിയിൽ നിന്നോ മത്സരിക്കേണ്ടിവരുമെന്ന് പ്രിയങ്ക ഗാന്ധി

സ്‌ത്രീ ശാക്തീകരണമാണ് തങ്ങളുടെ മുദ്രാവാക്യം, വനിതകള്‍ക്ക് അവരുടെ അവകാശങ്ങളും രാഷ്‌ട്രീയത്തിൽ പങ്കും ലഭിക്കുമ്പോൾ മാത്രമേ ശാക്തീകരണം സാധ്യമാവൂവെന്നും പ്രിയങ്ക

Priyanka Gandhi  Rae Bareli  Amethi  2022 Assembly polls  UP assembly election  UP assembly election 2022  റായ്‌ബറേലി  അമേഠി  പ്രിയങ്ക ഗാന്ധി  ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്  നിയമസഭ തെരഞ്ഞെടുപ്പ്  കോൺഗ്രസ്
ഒരിക്കൽ റായ്‌ബറേലിയിൽ നിന്നോ അമേഠിയിൽ നിന്നോ മത്സരിക്കേണ്ടി വരുമെന്ന് പ്രിയങ്ക ഗാന്ധി

By

Published : Oct 19, 2021, 7:57 PM IST

Updated : Oct 19, 2021, 10:29 PM IST

ലഖ്‌നൗ :ഒരിക്കല്‍ തനിക്ക് റായ്‌ബറേലിയില്‍ നിന്നോ അമേഠിയില്‍ നിന്നോ മത്സരിക്കേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. എന്നാൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

ഉത്തർപ്രദേശില്‍ സ്ത്രീ ശാക്തീകരണത്തിനായി പാർട്ടി നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാനത്തിന്‍റെ ചുമതല കൂടി വഹിക്കുന്ന പ്രിയങ്ക വ്യക്തമാക്കിയിരുന്നു.

സ്‌ത്രീ ശാക്തീകരണമാണ് തങ്ങളുടെ മുദ്രാവാക്യം, സ്‌ത്രീകൾക്ക് അവരുടെ അവകാശങ്ങളും രാഷ്‌ട്രീയത്തിൽ പങ്കും ലഭിക്കുമ്പോൾ മാത്രമേ ശാക്തീകരണം സാധ്യമാവുകയുള്ളൂ.

രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും പുരോഗതിയിൽ സ്ത്രീകൾക്ക് പ്രധാന പങ്കുണ്ട്. വനിതാശാക്തീകരണത്തിന്‍റെ വാഗ്ദാനം കോൺഗ്രസ് നിറവേറ്റാൻ പോകുന്നുവെന്നും പ്രിയങ്ക വിശദീകരിച്ചു.

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആകെ സീറ്റുകളുടെ 40 ശതമാനം വനിതകള്‍ക്കായി നീക്കിവയ്‌ക്കുമെന്ന് പ്രിയങ്ക നേരത്തേ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മാസങ്ങൾ മാസം അവശേഷിക്കെയാണ് പാർട്ടി തീരുമാനം.

Also Read: സിടെറ്റ് : ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടി

Last Updated : Oct 19, 2021, 10:29 PM IST

ABOUT THE AUTHOR

...view details