കേരളം

kerala

ETV Bharat / bharat

Video: മോദി - യോഗി മുദ്രവാക്യം വിളിക്കുന്നവര്‍ക്ക് 'കൈ കൊടുത്ത്' പ്രിയങ്ക ഗാന്ധി - BJP workers at congress rally

കോൺഗ്രസിന്‍റെ റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക ഗാന്ധി, റാലിയിലേക്ക് എത്തിയ ബിജെപി പ്രവർത്തകർക്ക് പ്രകടനപത്രിക നൽകുന്ന ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്.

ബിജെപി പ്രവർത്തകർക്ക് കോൺഗ്രസ് പ്രകടനപത്രിക നൽകി പ്രിയങ്ക ഗാന്ധി  ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് 2022  പ്രിയങ്ക ഗാന്ധി വൈറൽ റോഡ്‌ ഷോ  ബിജെപി പ്രവർത്തകർ കോൺഗ്രസ് റാലിയിൽ  UP elections 2022  Priyanka Gandhi viral road show  BJP workers at congress rally  Uttar Pradesh elections 2022
ബിജെപി പ്രവർത്തകർക്ക് കോൺഗ്രസ് പ്രകടനപത്രിക നൽകി പ്രിയങ്ക ഗാന്ധി; വീഡിയോ വൈറലാകുന്നു

By

Published : Feb 23, 2022, 1:57 PM IST

Updated : Feb 23, 2022, 7:52 PM IST

അലിഗഢ്:ഉത്തർപ്രദേശിൽ ബിജെപി പ്രവർത്തകർക്ക് 'കൈ' കൊടുത്ത് പ്രിയങ്ക ഗാന്ധി. ഇഗ്ലാസ്, ഖൈർ എന്നീ മണ്ഡലങ്ങളിൽ ശനിയാഴ്‌ച പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബിജെപി പ്രവർത്തകർക്ക് പ്രിയങ്ക ഗാന്ധി കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രിക വിതരണം ചെയ്യുന്നതും കൈ കൊടുക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

നാലാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കോൺഗ്രസ് റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. റോഡ് ഷോയിൽ പങ്കെടുക്കാനായി നിരവധി കോൺഗ്രസ് പ്രവർത്തകരും എത്തിച്ചേർന്നിരുന്നു. അതിനിടെ റോഡ് ഷോയിലേക്ക് എത്തിയ ബിജെപി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കായി മുദ്രാവാക്യം വിളിക്കുകയും ഇതുകേട്ട പ്രിയങ്ക ഗാന്ധി അവരുടെ നേർക്ക് കൈനീട്ടുകയുമായിരുന്നു.

മോദിക്ക് മുദ്രവാക്യം വിളിക്കുന്നവര്‍ക്ക് 'കൈ കൊടുക്കുന്ന' പ്രിയങ്ക ഗാന്ധി

ബിജെപി പ്രവർത്തകർ പ്രിയങ്ക ഗാന്ധിക്ക് തിരിച്ച് കൈ കൊടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് ബിജെപി പ്രവർത്തകർ പ്രിയങ്കയോട് സംസാരിക്കുകയും അവർക്ക് പ്രിയങ്ക ഗാന്ധി കോൺഗ്രസ് പ്രകടന പത്രിക കൈമാറുകയുമായിരുന്നു. ഈ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്.

READ MORE:യുപി തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Last Updated : Feb 23, 2022, 7:52 PM IST

ABOUT THE AUTHOR

...view details