കേരളം

kerala

ETV Bharat / bharat

യുപിയിൽ കൊവിഡ് രൂക്ഷം; പ്രിയങ്ക ഗാന്ധി സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തി - UP leaders

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനും സംസ്ഥാനത്തെ യഥാർഥ അവസ്ഥയെക്കുറിച്ച് അറിയുന്നതിനും പ്രിയങ്ക സംസ്ഥാന നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിരുന്നു

Priyanka Gandhi  COVID 19  Congress  COVID cases  rising COVID cases  UP leaders  Congress General Secretary
യുപിയിൽ കൊവിഡ് രൂക്ഷം; പ്രിയങ്ക ഗാന്ധി സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തി

By

Published : Apr 14, 2021, 7:30 PM IST

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ അതിവേഗം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാർദ്ര യുപിയിലെ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനും സംസ്ഥാനത്തെ യഥാർഥ അവസ്ഥയെക്കുറിച്ച് അറിയുന്നതിനും പ്രിയങ്ക സംസ്ഥാന നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിരുന്നു. പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് പാർട്ടിയുടെ ഉത്തരവാദിത്തമാണെന്ന് പ്രിയങ്ക നേതാക്കളോട് ആവർത്തിച്ചു. ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടുകയാണ് പ്രതിപക്ഷത്തിന്‍റെ കടമ. കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. സാധ്യമായ എല്ലാ സഹായത്തിനും കോൺഗ്രസ് പാർട്ടി തയ്യാറാണെന്നും പ്രിയങ്ക പറഞ്ഞു.

Also read: ഉത്തര്‍പ്രദേശില്‍ 20,512 പുതിയ കൊവിഡ് കേസുകള്‍; 67 മരണം

ചൊവ്വാഴ്ച യുപിയിൽ 18,021 പുതിയ കൊവിഡ് കേസുകളും 85 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. 1.8 ലക്ഷത്തിലധികം കേസുകളും 1,027 മരണങ്ങളും ഇന്ത്യയിൽ രേഖപ്പെടുത്തി. അതേസമയം ഉത്തർപ്രദേശിലെ കൊവിഡ് വ്യാപന നില ഭയാനകമാണെന്ന് പ്രിയങ്ക പറഞ്ഞു. സംസ്ഥാന സർക്കാരിൽ നിന്നും പൂർണമായ അശ്രദ്ധയുണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് സ്വകാര്യ ലാബുകളിൽ പരിശോധന അനുവദിക്കില്ല. ജനങ്ങൾക്ക് ആശുപത്രിയിൽ പ്രവേശനം നേടണമെങ്കിൽ സി‌എം‌ഒയുടെ കത്ത് വേണം. ഇതൊക്കെ ജനങ്ങളെ ദ്രോഹിക്കലാണ്. ഇത്തരം നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.

Also read: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ്

ABOUT THE AUTHOR

...view details