കേരളം

kerala

ETV Bharat / bharat

സിബിഎസ്‌ഇ പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി

തിരക്കേറിയ പരീക്ഷാകേന്ദ്രങ്ങളിൽ കുട്ടികളുടെ ശാരീരിക സാന്നിധ്യം ആവശ്യമില്ലാത്ത രീതിയിൽ ക്രമീകരിക്കണമെന്ന് പ്രിയങ്ക

Priyanka Gandhi Vadra  Congress general secretary  CBSE  CBSE Board exams  സിബിഎസ്‌സി  പ്രിയങ്ക ഗാന്ധി വാദ്ര  കൊവിഡ് കേസുകള്‍  സിബിഎസ്‌സിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക  പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യം
സിബിഎസ്‌ഇക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക, പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നാവശ്യം

By

Published : Apr 9, 2021, 1:23 PM IST

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കുട്ടികളോട് പരീക്ഷയ്ക്ക് ഹാജരാകാന്‍ പറയുന്നത് നിരുത്തരവാദിത്വപരമായ സമീപനമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. നിലവിലെ സാഹചര്യത്തില്‍ സിബിഎസ്‌ഇ പരീക്ഷകള്‍ മാറ്റിവയ്ക്കുകയൊ റദ്ദാക്കുകയോ ചെയ്യണം. തിരക്കേറിയ പരീക്ഷാകേന്ദ്രങ്ങളിൽ കുട്ടികളുടെ ശാരീരിക സാന്നിധ്യം ആവശ്യമില്ലാത്ത രീതിയിൽ ക്രമീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സിബിഎസ്‌ഇയെ വിമര്‍ശിക്കാനും പ്രിയങ്ക മറന്നില്ല. ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം.

സിബിഎസ്ഇയുടെ 2021ലെ പുതുക്കിയ തീയതി പ്രകാരം പത്താം ക്ലാസ് പരീക്ഷ മെയ് 4നും ജൂൺ 7നും ഇടയിലാണ് നടക്കുക. പ്ലസ് ടൂ പരീക്ഷകൾ മെയ് 4 നും ജൂൺ 15 നും ഇടയിൽ നടക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെ കൊവിഡ് കേസുകളില്‍ വലിയ തോതിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച മാത്രം 1.32 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ പരീക്ഷകള്‍ ഓണ്‍ലൈന്‍ ആക്കണമെന്ന ആവശ്യം കുട്ടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം കുട്ടികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഎസ്‌ഇക്കുള്ള നിവേദനത്തില്‍ ഒപ്പുവച്ചു.

Also Read:രാജ്യത്ത് ഭീതി വിതച്ച് കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 780 മരണം

അതേസമയം വിദ്യാർത്ഥികൾക്കിടയിലെ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് രാജ്യത്തുടനീളമുള്ള പരീക്ഷ കേന്ദ്രങ്ങളില്‍ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങള്‍ 40-50 ശതമാനം വർദ്ധിപ്പിച്ചതായി സിബിഎസ്‌ഇ അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details