കേരളം

kerala

പാചക വാതക വിലവർധനവിൽ കേന്ദ്രസർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

By

Published : Feb 25, 2021, 4:03 PM IST

ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലിണ്ടറിന് 25 രൂപയാണ് ഇന്ന് വർധിച്ചത്.

Priyanaka attacks Modi  priyanka attacks centre  LPG hikes  പാചക വാതക വിലവർധന  കേന്ദ്രസർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി
പാചക വാതക വിലവർധനവിൽ കേന്ദ്രസർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: പാചക വാതക വിലവർധനവിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാർദ്ര. ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലിണ്ടറിന് 25 രൂപയാണ് ഇന്ന് വർധിച്ചത്.

കഴിഞ്ഞ മൂന്ന് മാസമായി പാചക വാതക വില 200 രൂപയോളം വർധിച്ചു. ഇന്ധനവില നൂറിലെത്തി. സാധാരണക്കാർ ദുരിതമനുഭവിക്കുമ്പോൾ മോദി സർക്കാർ കോടീശ്വരന്മാരായ സുഹൃത്തുക്കള്‍ക്കായി രണ്ട് വശത്തുനിന്നും ബാറ്റ് ചെയ്യുകയാണെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

ഡൽഹിയിൽ ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്‍റെ പുതുക്കിയ വില 794 രൂപയാണ്. കൊച്ചിയിൽ 801 രൂപയാണ് പുതിയ വില.

ABOUT THE AUTHOR

...view details