പ്രഭാസ് - പ്രശാന്ത് നീല്‍ ചിത്രം 'സലാർ' (Salaar) രണ്ട് സുഹൃത്തുക്കളുടെ കഥയാണെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'സലാർ ഭാഗം 1 സീസ്‌ഫയര്‍' (Salaar Part 1 Ceasefire) ഒരു സാങ്കൽപ്പിക നഗരമായ ഖാൻസാറിനെ പശ്ചാത്തലമാക്കിയുള്ളതാണ്.
ഖാൻസാര്‍ പശ്ചാത്തല നഗരത്തിലെ ദേവ (പ്രഭാസ്) - വരധരാജ മന്നാര്‍ (പൃഥ്വിരാജ്) എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ഡിസംബര്‍ 22നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഈ വേളയില്‍ സലാര്‍ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയാണ് പൃഥ്വിരാജ്. ഒപ്പം പ്രഭാസ്, സംവിധായകന്‍ പ്രശാന്ത് നീല്‍ എന്നിവരെ കുറിച്ചും പൃഥ്വിരാജ് വാചാലനായി.
പ്രശാന്ത് നീലിൽ നിന്ന് കഥയുടെ വിവരണം കേട്ടപ്പോൾ, താൻ അതിശയിച്ചു പോയതായി പൃഥ്വിരാജ് പറഞ്ഞു (Prithviraj Sukumaran). 'സിനിമ എന്തായിരിക്കും എന്നതിനെ കുറിച്ച് എനിക്ക് വ്യത്യസ്‌ത ധാരണകള്‍ ഉണ്ടായിരുന്നു. ഇത് രണ്ട് സുഹൃത്തുക്കളുടെ കഥ ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. അവരുടെ ബന്ധം, അവർക്കിടയിൽ എന്താണ് സംഭവിക്കുന്നത്, അത് എന്നെ അത്ഭുതപ്പെടുത്തി.'
'എന്നെ ആകർഷിച്ചത് കഥയാണ്. ഗംഭീരമായ സംഘട്ടന രംഗങ്ങളും കൂറ്റന്‍ സെറ്റുകളും ഉണ്ടായിരുന്നിട്ടും, 'സലാറി'ൽ നിങ്ങളെ ആകർഷിക്കുന്നത് കഥയാണ്. സിനിമ എത്ര വലുതായാലും ചെറുതായാലും അത് ഏത് ഭാഷയിലാണ് നിർമ്മിച്ചതെന്ന് നോക്കാതെയുള്ള അതിന്‍റെ കഥയാണ്. അത് വര്‍ക്ക് ആവുകയും ചെയ്യുന്നു.' -പൃഥ്വിരാജ് പറഞ്ഞു.
ഒരു നടനെ സംബന്ധിച്ചിടത്തോളം ഒരു സിനിമയുടെ സ്‌കെയില്‍ സെക്കന്‍ഡറി ആണെന്ന് നിരവധി ഭാഷകളില്‍ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച താരം പറഞ്ഞു. '600 കോടി ബജറ്റില്‍ ഒരു മോശം തിരക്കഥയില്‍ നിങ്ങള്‍ സിനിമ നിര്‍മിക്കുന്നതില്‍ കാര്യമില്ല. 'സലാർ' എന്നത് അതിന്‍റെ ബജറ്റിലോ സ്‌കെയിലിലോ കാര്യമല്ല. 'സലാർ' എനിക്ക് വേണ്ടി പ്രവർത്തിച്ചു. അത് പ്രേക്ഷകർക്ക് വേണ്ടിയും പ്രവർത്തിക്കും. കാരണം അത് നല്ല സിനിമയാണ്...'
'ഒരു മാസ്-ആക്ഷൻ പ്രേമി ആഗ്രഹിക്കുന്നതെല്ലാം ഈ സിനിമയിലുണ്ട് - വമ്പൻ ആക്ഷൻ, അതിശയകരമായ ഹീറോയിസം, പ്രശാന്ത് നീൽ സിഗ്നേച്ചർ രംഗങ്ങൾ... എന്നാൽ എന്നെ അതിലേയ്‌ക്ക് എത്തിച്ചത് രണ്ട് സുഹൃത്തുക്കളുടെ കഥയാണ്.' -പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
തന്‍റെ സഹതാരത്തെ കുറിച്ചും പൃഥ്വിരാജ് പ്രതികരിച്ചു. പ്രഭാസ് ഒരു നല്ല വ്യക്തിയാണെന്നും തന്‍റെ ക്ഷേമത്തിൽ എപ്പോഴും ഉത്‌കണ്‌ഠയുള്ള ആണെന്നും പൃഥ്വിരാജ് പറഞ്ഞു. 'താങ്കൾ കംഫര്‍ട്ടബിള്‍ ആണോ?', 'ഞാന്‍ കുറച്ച് ഭക്ഷണം അയച്ചു തരട്ടെ?', 'താങ്കൾക്ക് ഫാം ഹൗസിലേക്ക് വരാമോ? നമുക്ക് അവിടെ ചുറ്റിക്കറങ്ങാം' - എന്നിങ്ങനെ പ്രഭാസ് നിരന്തരം ചോദിക്കാറുണ്ട്. അവിശ്വസനീയമാംവിധം പ്രഭാസ് നല്ല ആളാണ്. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്. എന്നാല്‍ സ്വയം താന്‍ ആരാണെന്ന് അറിയാത്ത ഒരേയൊരു വ്യക്തിയാണ് പ്രഭാസ് എന്നും ഞാൻ കരുതുന്നു.' -പ്രഭാസിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞു.
Also Read:സലാര്‍ ആദ്യ ടിക്കറ്റ് വാങ്ങി രാജമൗലി; പൃഥ്വിരാജിനും പ്രഭാസിനും ഒപ്പമുള്ള ചിത്രം വൈറല്‍
2019ല്‍ 'ലൂസിഫർ' എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ്, പ്രഭാസിനെ നായകനാക്കി താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സാധ്യതയെ കുറിച്ചും പ്രഭാസുമായി ചർച്ച ചെയ്‌തതായും താരം പറഞ്ഞു. 'അദ്ദേഹം ഏത് തരത്തിലുള്ള സിനിമയാണ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് എന്നോട് പറഞ്ഞു. ഒരു സംവിധായകനും നടനും എന്ന നിലയിൽ ഒരു സിനിമയിൽ സഹകരിക്കാനുള്ള സാധ്യതയെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്‌തു.'
'ശരിക്കും മാന്യനാണ് അദ്ദേഹം. ചുറ്റുമുള്ള എല്ലാവരും കംഫര്‍ട്ടബിളാണോ എന്ന് എപ്പോഴും ഉറപ്പുവരുത്തുന്നു. ഇത് എന്നോട് മാത്രമല്ല, കൂടെയുള്ള മറ്റ് അഭിനേതാക്കളോടും സാങ്കേതിക വിദഗ്‌ധരോടും ഇങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവിശ്വസനീയമായ ഒരു വ്യക്തിത്വമാണ്. എന്നാല്‍ ഞാൻ അങ്ങനെയല്ല.'
'സലാർ എന്ന സിനിമയ്‌ക്ക് സമ്പന്നമായ ചരിത്രമുള്ള ഒരു സാങ്കൽപ്പിക നഗരം സൃഷ്‌ടിച്ചതിന് പ്രശാന്ത് നീലിനെ പൃഥ്വിരാജ് പ്രശംസിച്ചു. ദൃശ്യമികവിന് വേണ്ടി മാത്രം രൂപകൽപ്പന ചെയ്‌തതല്ല ഈ ചിത്രം. സലാറിലെ കഥാപാത്രങ്ങൾ ധരിക്കുന്ന ഓരോ ആഭരണത്തിനും ഒരു പ്രാധാന്യം ഉണ്ട്. സിനിമയില്‍ ഞാൻ എന്‍റെ കൈകളിലും ധരിക്കുന്ന ആഭരണത്തിന് പിന്നിലും ഒരു കഥയുണ്ട്.'
'ഈ ലുക്കിലേയ്‌ക്ക് എത്തുന്നതിന് മുമ്പ് പ്രശാന്തും സംഘവും ഒരുപാട് ആലോചിച്ചിരുന്നു. ഈ സാങ്കൽപ്പിക സ്ഥലത്തിന് 1,000 വർഷം പഴക്കമുള്ള ചരിത്രം സൃഷ്‌ടിച്ചതിൽ അദ്ദേഹത്തിനും സംഘത്തിനും അഭിനന്ദനങ്ങൾ. ഒരു നേരിട്ടുള്ള കൂടിക്കാഴ്‌ച്ചയില്‍ താൻ നീലിനെ കണ്ടപ്പോൾ, നീല്‍ അതിനോടകം തന്നെ ഖാന്‍സാറിന്‍റെ മുഴുവന്‍ കഥയും നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു.'
''ബ്രോ ഡാഡി' എന്ന മലയാള ചിത്രം സംവിധാനം ചെയ്യുന്ന സമയത്ത്, ഹൈദരാബാദിൽ രാത്രി വൈകിയുള്ള സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ഞാൻ രാത്രി വൈകി പ്രശാന്തിനെ കാണാൻ പോയിരുന്നു. അവിടെ അദ്ദേഹം ഖാൻസാറിന്‍റെ ചരിത്രം എന്നെഴുതിയ വലിയൊരു ബോർഡ് ഞാന്‍ കണ്ടു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ ഭൗമരാഷ്ട്രീയ ഭൂപടത്തിൽ ഈ സ്ഥലം എവിടെയായിരിക്കാം? ഈ സ്ഥലത്തെ വംശങ്ങൾ, ഗോത്രങ്ങൾ, അവരുടെ ചരിത്രം എന്താണ്, അവ എങ്ങനെ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. 10 സിനിമകൾക്കുള്ള മെറ്റീരിയലിനുണ്ട്. എന്നാല്‍ അത് അദ്ദേഹം ഒരു സിനിമ ആക്കി. അതുകൊണ്ട് തന്നെ ഖാൻസാറിനും വരധരാജയ്‌ക്കും ദേവയ്ക്കും ഒരു ദശലക്ഷം സാധ്യതകള്‍ ഉണ്ട്.'
'ഞങ്ങൾ രണ്ടു പേരോടും പ്രശാന്ത് രണ്ടാം ഭാഗത്തിന്‍റെ ക്ലൈമാക്‌സ് വരെ പറഞ്ഞിരുന്നു. കഥ എവിടേയ്‌ക്കാണ് പോകുന്നതെന്നും രണ്ടാം ഭാഗത്തിൽ ക്യാരക്‌ടർ ആർക്കുകൾ എങ്ങനെ രൂപകൽപന ചെയ്‌തിട്ടുണ്ടെന്നും ഞങ്ങൾക്കറിയാം. ആദ്യത്തേതിനേക്കാൾ വലിയ ചിത്രമാണ് രണ്ടാം ഭാഗം.'
'ഷൂട്ടിംഗ് ടൈംലൈനുകളെ കുറിച്ച് എനിക്ക് അറിയില്ല. പ്രശാന്ത്, പ്രഭാസ്, ഞാന്‍, പിന്നെ കൂറ്റൻ സെറ്റുകള്‍ അങ്ങനെ ഒന്നിലധികം കാര്യങ്ങൾ വിന്യസിക്കേണ്ടതുണ്ട്. അവ വീണ്ടും സ്ഥാപിക്കേണ്ടിവരും. അവയിൽ ചിലത് (സെറ്റുകൾ) ഞങ്ങൾ പൊളിച്ചിട്ടില്ല. നിർമിക്കാൻ ഒരുപാട് ഉണ്ട്. 'സലാർ' രണ്ടാം ഭാഗം എന്നത് വലിയ ഉദ്യമമാണ്. 'സലാർ' ആദ്യ ഭാഗം എത്ര നന്നായി സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.' -പൃഥ്വിരാജ് പറഞ്ഞു.
Also Read:സലാറിന് എ സര്‍ട്ടിഫിക്കേറ്റ്; സലാര്‍ രണ്ടാം ട്രെയിലര്‍ അപ്‌ഡേറ്റ് പുറത്ത്