കേരളം

kerala

ETV Bharat / bharat

'സംതൃപ്‌തിയോടെ മാത്രമേ പ്രഭാസ് ആരാധകര്‍ തിയേറ്റര്‍ വിടു'; ഉറപ്പുമായി പൃഥ്വിരാജ് - സലാര്‍

Prithviraj Sukumaran guarantees after watching Salaar: സലാർ കണ്ടതിന് ശേഷം പ്രേക്ഷകര്‍ക്ക് ഉറപ്പു നല്‍കി പൃഥ്വിരാജ് സുകുമാരൻ. രാജമൗലിക്ക് ഒപ്പമുള്ള അഭിമുഖത്തിനിടെയായിരുന്നു പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

prithviraj sukumaran on salaar  prithviraj sukumaran salaar interview  salaar team interview with rajamouli  salaar movie  prabhas  prashanth neel  salaar promotions  ss rajamouli  prithviraj sukumaran on prashanth neel  prithviraj sukumaran  Prithviraj Sukumaran interview with SS Rajamouli  Prithviraj guarantees after watching Salaar  സംതൃതിയോടെ മാത്രമേ പ്രഭാസ് ആരാധകര്‍  ഉറപ്പുമായി പൃഥ്വിരാജ്  പൃഥ്വിരാജ്  പ്രഭാസ്  സലാര്‍  സലാര്‍ കണ്ട ശേഷം പൃഥ്വിരാജ്
Prithviraj Sukumaran guarantees after watching Salaar

By ETV Bharat Kerala Team

Published : Dec 20, 2023, 7:08 PM IST

പ്രഭാസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'സലാർ' (Salaar) ഡിസംബർ 22നാണ് തിയേറ്ററുകളില്‍ എത്തുക (Salaar Release). പ്രഖ്യാപനം മുതൽ തന്നെ പ്രഭാസ് ആരാധകരിൽ ഈ ചിത്രം ആവേശം ഉണർത്തിയിരുന്നു. ഓരോ പ്രൊമോഷണൽ ഐറ്റവും പ്രേക്ഷകരില്‍ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു.

സലാര്‍ പ്രീ റിലീസിനോടനുബന്ധിച്ച് പ്രഭാസ് (Prabhas), പ്രശാന്ത് നീൽ (Prashanth Neel), എസ്എസ് രാജമൗലി (SS Rajamouli) എന്നിവരെ ഉൾപ്പെടുത്തി ഒരു അഭിമുഖം സംഘടിപ്പിച്ചിരുന്നു. ഈ അഭിമുഖത്തില്‍ സലാറിന്‍റെ നിർമാണത്തെ കുറിച്ചുള്ള ചില നിമിഷങ്ങൾ അവര്‍ പങ്കിട്ടു. സലാർ, പ്രതീക്ഷകളെ മറികടക്കുമെന്ന് പ്രഭാസ് ആരാധകർക്ക് പൃഥ്വിരാജ് ഉറപ്പും നൽകി (Prithviraj Sukumaran).

Also Read:സലാര്‍ ആദ്യ ടിക്കറ്റ് വാങ്ങി രാജമൗലി; പൃഥ്വിരാജിനും പ്രഭാസിനും ഒപ്പമുള്ള ചിത്രം വൈറല്‍

പ്രശാന്ത് നീലിന്‍റെ സംവിധാന മികവിനെയും സൂക്ഷ്‌മമായ ആസൂത്ര മികവിനെയും പൃഥ്വിരാജ് അഭിനന്ദിച്ചു.സലാറിനെ ഗെയിം ഓഫ് ത്രോൺസിനോടും പൃഥ്വിരാജ് ഉപമിച്ചിരുന്നു. ചിത്രത്തിലെ നിരവധി കഥാപാത്രങ്ങളുടെ സങ്കീർണ്ണത, സങ്കീർണ്ണമായ പ്ലോട്ട് പോയിന്‍റുകൾ, കഥാപാത്ര ബന്ധങ്ങൾ എന്നിവ രണ്ട് ഭാഗങ്ങളായി കഥ എങ്ങനെ വികസിക്കും എന്നതിനെ കുറിച്ചുള്ള ആകാംക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ഒരു പ്രഭാസ് ആരാധകനും നിരാശനായി തിയേറ്റർ വിടില്ലെന്നും പൃഥ്വിരാജ് ആത്മവിശ്വാസത്തോടെ പറഞ്ഞു. 'ഇത് ഔട്ട് ആന്‍റ് ഔട്ട് ഡ്രാമയാണ്. പ്ലോട്ടിന്‍റെ സ്വാഭാവികമായ നാടകീയമായ പുരോഗതിയാണ് ഏറ്റവും വലിയ കാര്യം. ആക്ഷൻ രംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഒരു പ്രഭാസ് ആരാധകനും അസന്തുഷ്‌ടനായി തിയേറ്ററിൽ നിന്നും പുറത്തിറങ്ങില്ലെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും.' -പൃഥ്വിരാജ് പറഞ്ഞു (Prithviraj Sukumaran guarantees about Salaar).

Also Read:ഒറ്റ ദിനം, റെക്കോഡുമായി സലാര്‍ ട്രെയിലര്‍ ; 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ ട്രെയിലര്‍

സലാറില്‍ പ്രഭാസിന്‍റെ ബാല്യകാല സുഹൃത്ത് ഒടുവില്‍ ശത്രുവായി മാറുന്ന വരദരാജ മാന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അടുത്തിടെ നിർമാതാക്കൾ റിലീസ് ചെയ്‌ത സലാര്‍ ട്രെയിലറില്‍, ഖാൻസാർ ലോകത്തേയ്‌ക്കുള്ള കാഴ്‌ചകളും പ്രഭാസ് - പൃഥ്വിരാജ് കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദവുമായിരുന്നു. ഇരുവരും തമ്മിലുള്ള അഭേദ്യമായ ബന്ധം ഒരു സംഘർഷമായി മാറുന്നതിന്‍റെ സൂചനയാണ് ട്രെയിലർ സൂചന നല്‍കുന്നത്.

കെജിഎഫ് സീരീസിലൂടെയും കാന്താരയിലൂടെയും പേരുകേട്ട ഹോംബാലെ ഫിലിംസാണ് സലാറിന്‍റെ നിര്‍മാതാക്കള്‍. കെജിഎഫ് ചാപ്‌റ്റര്‍ 1 (KGF Chapter 1), കെജിഎഫ് ചാപ്‌റ്റര്‍ 2 (KGF Chapter 2) എന്നി ചിത്രങ്ങള്‍ക്ക് ശേഷമുള്ള പ്രശാന്ത് നീലിന്‍റെ പ്രോജക്‌ട് കൂടിയാണിത്. പ്രശാന്ത് നീലിന്‍റെ അടുത്ത പ്രോജക്‌ടില്‍ ജൂനിയര്‍ എന്‍ടിആര്‍ ആകും നായകന്‍.

Also Read:പ്രഭാസിന്‍റെ ശത്രുവല്ല, മിത്രം! ഉറ്റ സുഹൃത്തുക്കളായി വരധരാജ മന്നാറും ദേവും; സലാര്‍ ട്രെയിലര്‍ പുറത്ത്

ABOUT THE AUTHOR

...view details