ബദൗൻ (ഉത്തർപ്രദേശ്) :വിദ്യാർഥിയെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ബദൗനിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാർഥിയെ അശ്ലീല വീഡിയോ കാണിച്ച സ്വകാര്യ സ്‌കൂൾ അധ്യാപകനെതിരെയാണ് നടപടി.
വിദ്യാർഥിയെ അശ്ലീല വീഡിയോ കാണിച്ചു ; അധ്യാപകനെതിരെ പോക്‌സോ കേസ് - അശ്ലീല വീഡിയൊ
ഉത്തർപ്രദേശിലെ ബദൗനിലാണ് മൂന്നാം ക്ലാസ് വിദ്യാർഥിയെ അശ്ലീല വീഡിയോ കാണിച്ച സ്വകാര്യ സ്‌കൂൾ അധ്യാപകനെതിരെ കേസെടുത്തത്
വിദ്യാർഥിയെ അശ്ലീല വീഡിയൊ കാണിച്ചു; അധ്യാപകനെതിരെ പോക്‌സോ കേസ്
സെപ്‌റ്റംബർ 15നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി മൊബൈൽ ഫോണിൽ അശ്ലീല വീഡിയോയും ചിത്രങ്ങളും അധ്യാപകൻ കാണിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്.