ഭീമാവാരം (ആന്ധ്രപ്രദേശ്): ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം ചില വ്യക്തികളിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ മുക്കിലും മൂലയിലും സ്വാതന്ത്ര്യ സമര പോരാട്ടം അലയടിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ഭീമാവാരത്ത് സ്വാതന്ത്ര്യ സമരസേനാനി അല്ലൂരി സീതാരാമ രാജുവിന്‍റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അല്ലൂരി സീതാരാമ രാജുവിന്‍റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു
ആന്ധ്രപ്രദേശിലെ ഭീമാവാരത്ത് സ്വാതന്ത്ര്യ സമരസേനാനി അല്ലൂരി സീതാരാമ രാജുവിന്‍റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
ഇന്ത്യൻ സ്വാതന്ത്ര ചരിത്രം ചില വ്യക്തികളിൽ മാത്രം ഒതുങ്ങുന്നതല്ല: മോദി
അല്ലൂരി സീതാരാമ രാജുവിന്‍റെ 125ാമത് ജന്മദിനാഘോഷവും റാംപ കലാപത്തിന്‍റെ ശതാബ്‌ദി ആഘോഷവും വർഷം മുഴുവൻ നീണ്ടുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സംസ്ക്കാരത്തിന്‍റെയും ആദിവാസി സ്വത്വത്തിന്‍റെയും പ്രതീകമാണ് അല്ലൂരി. ആദിവാസി ക്ഷേമത്തിനും രാജ്യത്തിനും വേണ്ടി രക്തസാക്ഷിത്വം വരിച്ച വിപ്ലവ നേതാവാണ് അല്ലൂരി സീതാരാമ രാജുവെന്നും പ്രധാനമന്ത്രി അനുസ്‌മരിച്ചു.