ന്യൂഡൽഹി: ഗുജറാത്ത് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനത്തെ പ്രശംസിച്ച് നരേന്ദ്ര മോദി. വികസന രാഷ്ട്രീയത്തെയും നല്ല രാഷ്ട്രീയത്തെയും ജനങ്ങൾ അചഞ്ചലമായി വിശ്വസിക്കുന്നുണ്ടെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലത്തെ ബിജെപി നേതാവ് ജെ.പി നദ്ദയും പ്രശംസിച്ചു. പ്രധാനമന്ത്രിയുടെ നയങ്ങളിൽ ജനങ്ങൾക്കുള്ള അചഞ്ചലമായ വിശ്വാസത്തെയാണ് ഫലം പ്രതിഫലിപ്പിക്കുന്നത് എന്ന് അദ്ദേഹം പ്രതികരിച്ചു.
മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; ഗുജറാത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി - നരേന്ദ്ര മോദി വാർത്ത
സൂറത്തിലെ 120 സീറ്റുകളിൽ 93 ഉം വഡോദരയിലെ 76 സീറ്റുകളിൽ 69 ഉം രാജ്കോട്ടിലെ 72 സീറ്റുകളിൽ 68 ഉം ഭാവ്നഗറിലെ 52 ൽ 44 ഉം ജാംനഗറിലെ 64 ൽ 50 ഉം അഹമ്മദാബാദിലെ 159 ൽ 152 ഉം നേടിയാണ് ബിജെപി അധികാരത്തിൽ തിരിച്ചെത്തിയത്
ബിജെപിയുടെ വിജയം വളരെ സവിശേഷമാണെന്നും രണ്ട് പതിറ്റാണ്ടിലേറെയായി ഒരു സംസ്ഥാനത്തെ സേവിക്കുന്ന ഒരു പാർട്ടിക്ക് ഇത്തരമൊരു വിജയം ലഭിക്കുന്നത് ശ്രദ്ധേയമാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഗുജറാത്തിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി യുവാക്കൾ കൂടുതലായി പാർട്ടിയെ പിൻതുണക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും കൂട്ടിചേർത്തു. പാർട്ടിയുടെ അഭൂതപൂർവമായ വിജയത്തിന് നദ്ദ വോട്ടർമാർക്കും സംസ്ഥാന മുഖ്യമന്ത്രി വിജയ് രൂപാനി, സംസ്ഥാന പാർട്ടി മേധാവി സി ആർ പാട്ടീൽ, പാർട്ടി പ്രവർത്തകർ എന്നിവർക്കും നന്ദി അറിയിച്ചു.
ഭരണകക്ഷിയായ ബിജെപി സൂറത്തിലെ 120 സീറ്റുകളിൽ 93 ഉം വഡോദരയിലെ 76 സീറ്റുകളിൽ 69 ഉം രാജ്കോട്ടിലെ 72 സീറ്റുകളിൽ 68 ഉം ഭാവ്നഗറിലെ 52 ൽ 44 ഉം ജാംനഗറിലെ 64 ൽ 50 ഉം അഹമ്മദാബാദിലെ 159 ൽ 152 ഉം നേടി. ഇതോടെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി അധികാരത്തിൽ തിരിച്ചെത്തി.