മൈസുരു:മൂന്ന് വർഷം മുമ്പ് ഒരേസമയം പാൻക്രിയാസ്, വൃക്കമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്ക്ക് വിധേയയായ യുവതിയ്ക്ക് മൈസൂരു അപ്പോളോ ബിജിഎസ് ആശുപത്രിയിൽ സുഖപ്രസവം. കുട്ടിക്കാലം മുതൽ ഇവർ വൃക്കരോഗ ബാധിതയും പ്രമേഹരോഗിയുമാണ്.
ചരിത്രനേട്ടവുമായി അപ്പോളോ ബിജിഎസ് ആശുപത്രി; യുവതിയ്ക്ക് സുഖപ്രസവം - പാൻക്രിയാസ്, വൃക്കമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ
ശസ്‌ത്രക്രിയ വിദഗ്‌ദന്‍ ഡോ. സുരേഷ് രാഘവയ്യ, ഗൈനക്കോളജിസ്റ്റ് ഡോ. ബി.പി. അഞ്ജലി, അനസ്‌തേഷ്യോളജിസ്റ്റ് ഡോ. അനിത മുഖർജി എന്നിവരാണ് ശസ്‌ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്.
ചരിത്രനേട്ടവുമായി അപ്പോളോ ബിജിഎസ് ആശുപത്രി; യുവതിയ്ക്ക് സുഖപ്രസവം
Also read: കേന്ദ്രസര്‍ക്കാര്‍ കര്‍ഷക വിരുദ്ധരെന്ന് മമത ബാനർജി
കുവേമ്പു നഗറിലെ അപ്പോളോ ആശുപത്രിയിൽ ഞായറാഴ്ച വൈകുന്നേരം യുവതി ആൺകുഞ്ഞിന് ജന്‍മം നൽകി. ഇങ്ങനെയൊരു ശസ്‌ത്രക്രിയയ്ക്ക് ശേഷം ഒരു രോഗി സ്വാഭാവികമായി ഗർഭം ധരിച്ച് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്ന ആദ്യ സംഭവമാണ്. ശസ്‌ത്രക്രിയ വിദഗ്‌ദന്‍ ഡോ. സുരേഷ് രാഘവയ്യ, ഗൈനക്കോളജിസ്റ്റ് ഡോ. ബി.പി. അഞ്ജലി, അനസ്‌തേഷ്യോളജിസ്റ്റ് ഡോ. അനിത മുഖർജി എന്നിവരാണ് ശസ്‌ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.