മുംബൈ: മഹാരാഷ്‌ട്രയിൽ സഹോദരന്മാരുടെ കൂട്ടബലാത്സംഗത്തിന് ഇരയായ ഗർഭിണി ഗുരുതരാവസ്ഥയില്‍. ഗഡ്‌ചിരോളിയിലെ കുർഖേദയിലുണ്ടായ സംഭവത്തില്‍ അതിജീവിതയുടെ രണ്ട് സഹോദരന്മാരെ പൊലീസ് പിടികൂടി. ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ, ഏഴുമാസം ഗർഭിണിയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ദിവസങ്ങൾക്ക് മുന്‍പാണ് അതിജീവിത സ്വന്തം വീട്ടില്‍ പ്രസവത്തിനായി എത്തിയത്. ഓഗസ്റ്റ് 10ാം തിയതി യുവതിയുടെ മാതാപിതാക്കൾ കൃഷി ആവശ്യങ്ങള്‍ക്കായി പാടത്തുപോയ സമയത്താണ് സംഭവം. യുവതി വീട്ടില്‍ തനിച്ചായപ്പോള്‍ പ്രതികള്‍ അതിക്രമിച്ച് കയറുകയും സഹോദരിയെ മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു. രക്ഷിതാക്കൾ മടങ്ങിയെത്തിയ ശേഷം, സഹോദരന്മാർ ചെയ്‌ത കുറ്റകൃത്യത്തെക്കുറിച്ച് യുവതി മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന്, രക്ഷിതാക്കൾ ഉടൻ കുർഖേദ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍:മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന്സഹോദരങ്ങൾക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിന് ശേഷം ഏഴ് മാസം ഗർഭിണിയായ യുവതിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇതോടെ, യുവതിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്ക് പ്രവേശിപ്പിച്ചു.
ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌തു; പ്രതികള്‍ക്ക് 20 വർഷം തടവ്:ഒരു വർഷം മുന്‍പ് ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ രണ്ടുപേർക്കെതിരെ അടുത്തിടെയാണ് കോടതി ശിക്ഷ വിധിച്ചത്. ഓഗസ്റ്റ് ഒന്‍പതിനാണ് പ്രതികള്‍ക്കെതിരെ 20 വർഷം തടവ് ശിക്ഷ വിധിച്ചത്. കൃഷ്‌ണ ജില്ലയിലെ നാഗയലങ്കയില്‍ വച്ചാണ് സംഭവം.