കേരളം

kerala

By

Published : Mar 22, 2022, 2:40 PM IST

ETV Bharat / bharat

മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിന്‍റെ സത്യപ്രതിജ്ഞ 28 ന് ; മോദി എത്തിയേക്കും

തിങ്കളാഴ്‌ച പനാജിയില്‍ നടന്ന ബി.ജെ.പി നിയമസഭാ കക്ഷിയോഗമാണ് പ്രമോദിനെ മുഖ്യമന്ത്രിയായി ഐകകണ്ഠേന തെരഞ്ഞെടുത്തത്

Pramod Sawant oath taking Goa CM March 28  Swearing in ceremony on March 28  Modi Shah Nadda to attend event  ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിന്‍റെ സത്യപ്രതിജ്ഞ 28 ന്  പ്രമോദ് സാവന്തിന്‍റെ സത്യപ്രതിജ്ഞയില്‍ പ്രധാനമന്ത്രി ഗോവയില്‍  ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത്
മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിന്‍റെ സത്യപ്രതിജ്ഞ 28 ന്; പ്രധാനമന്ത്രി ഗോവയില്‍ എത്തിയേക്കും

പനജി :ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് മാർച്ച് 28 ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്തേക്കും. കേന്ദ്രമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചതായി നിയുക്ത മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്‌ച പനാജിയില്‍ നടന്ന ബി.ജെ.പി നിയമസഭ കക്ഷിയോഗത്തിലാണ് പ്രമോദിനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത്. പാർട്ടി നേതാവ് വിശ്വജിത് റാണെയാണ് സാവന്തിന്‍റെ പേര് നിര്‍ദേശിച്ചത്. കേന്ദ്രമന്ത്രിയും ഗോവയിലെ ബി.ജെ.പിയുടെ കേന്ദ്ര നിരീക്ഷകനുമായ നരേന്ദ്ര സിങ് തോമറുടെ അധ്യക്ഷതയില്‍ ആയിരുന്നു യോഗം. ഐകകണ്ഠേനയാണ് തീരുമാനമെന്ന് പാര്‍ട്ടി അറിയിച്ചു.

ALSO READ:ഓരോ തുള്ളി വെള്ളവും സംരക്ഷിക്കാനുള്ള ആഹ്വാനം ആവര്‍ത്തിച്ച് പ്രധാനമന്ത്രി

തുടര്‍ന്ന്, അന്നുതന്നെ ബി.ജെ.പി നേതാക്കൾക്കൊപ്പം സാവന്ത് ഗവർണർ പി.എസ് ശ്രീധരൻ പിള്ളയെ കണ്ട് സർക്കാർ രൂപീകരണത്തെക്കുറിച്ച് സംസാരിച്ചു. അടുത്തിടെ നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ 20 സീറ്റുകൾ നേടിയാണ് ബി.ജെ.പി ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 40 അംഗ നിയമസഭയിൽ കോൺഗ്രസ് 11 സീറ്റുകളാണ് നേടിയത്.

ABOUT THE AUTHOR

...view details