ശിവമോഗ : ഹിന്ദു സമുദായത്തില്‍പ്പെട്ടവര്‍ വീടുകളില്‍ കത്തികൾ മൂർച്ച കൂട്ടിവയ്‌ക്കണമെന്ന വിദ്വേഷാഹ്വാനവുമായി ബിജെപി നേതാവും എംപിയുമായ പ്രഗ്യ സിങ് താക്കൂര്‍. ഹിന്ദുക്കള്‍ക്ക് അവരുടെ അന്തസ് കാത്തുസൂക്ഷിക്കാന്‍ അവകാശമുണ്ട്. ഹിന്ദുക്കളുടെ വീടുകളില്‍ കയറി ആക്രമിക്കാന്‍ തുനിയുന്നവരെ പ്രതിരോധിക്കാന്‍ കുറഞ്ഞത് പച്ചക്കറി മുറിക്കുന്ന കത്തിയെങ്കിലും മൂര്‍ച്ചകൂട്ടിവയ്‌ക്കണമെന്നും അവര്‍ പറഞ്ഞു.
'ഹിന്ദുക്കള്‍ വീടിനുള്ളില്‍ കത്തി മൂർച്ച കൂട്ടിവയ്‌ക്കണം, പ്രതിരോധിക്കണം'; വിദ്വേഷാഹ്വാനവുമായി പ്രഗ്യ സിങ് താക്കൂര്‍ - പ്രഗ്യ സിങ് താക്കൂര്‍
ആക്രമിക്കാന്‍ വരുന്നവരെ പ്രതിരോധിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്നും അതിനായി മൂര്‍ച്ചയുള്ള കത്തി വീട്ടില്‍ സൂക്ഷിക്കണമെന്നും ശിവമോഗയില്‍ നടന്ന ചടങ്ങിലാണ് പ്രഗ്യ സിങ് താക്കൂര്‍ ആഹ്വാനം ചെയ്‌തത്
'അവർക്ക് ലൗ ജിഹാദിന്‍റെ ഒരു പാരമ്പര്യമുണ്ട്. അവർ മറ്റൊന്നും ചെയ്യുന്നില്ലെങ്കിലും ലൗ ജിഹാദ് നടപ്പിലാക്കുന്നു'. - മുസ്‌ലിങ്ങള്‍ക്കെതിരായി പ്രഗ്യ സിങ് താക്കൂര്‍ ആരോപിച്ചു. ഞായറാഴ്‌ച (ഡിസംബര്‍ 25) കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന ഹിന്ദു ജാഗരണ വേദിയുടെ ദക്ഷിണമേഖല വാർഷിക കൺവെൻഷനിൽ സംസാരിക്കവേയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
'സന്യാസിമാര്‍ പറയാറുണ്ട്, ദൈവം സൃഷ്‌ടിച്ച ഈ ലോകത്ത് അടിച്ചമര്‍ത്തുന്നവരേയും പാപികളേയും ഇല്ലാതാക്കണമെന്ന്. ഇല്ലെങ്കിൽ സ്നേഹത്തിന്‍റെ യഥാർഥ നിർവചനം ഇവിടെ നിലനിൽക്കില്ല. അതുകൊണ്ട് ലവ് ജിഹാദ് അടക്കമുള്ളവയില്‍ നിന്ന് നിങ്ങളുടെ പെൺകുട്ടികളെ ജാഗ്രതയോടെ മാറ്റി നിര്‍ത്തുക. ശരിയായ മൂല്യങ്ങൾ അവരെ പഠിപ്പിക്കുക' - പ്രഗ്യ സിങ് പറഞ്ഞു.