കേരളം

kerala

ETV Bharat / bharat

പിആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന ; പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളി - sreejesh khel ratna

കെ.എം ബീനമോളും അഞ്‌ജു ബോബി ജോര്‍ജുമാണ് ഇതിന് മുന്‍പ് ഖേല്‍രത്‌ന പുരസ്‌കാരം നേടിയ മലയാളികള്‍

പിആര്‍ ശ്രീജേഷ് വാര്‍ത്ത  പിആര്‍ ശ്രീജേഷ്  പിആര്‍ ശ്രീജേഷ് ഖേല്‍രത്‌ന വാര്‍ത്ത  പിആര്‍ ശ്രീജേഷ് ഖേല്‍രത്‌ന  പിആര്‍ ശ്രീജേഷ് ഖേല്‍രത്‌ന പുരസ്‌കാരം  ഖേല്‍രത്‌ന പുരസ്‌കാരം വാര്‍ത്ത  ഖേല്‍രത്‌ന പുരസ്‌കാരം  ഖേല്‍രത്‌ന പുരസ്‌കാരം ശ്രീജേഷ് വാര്‍ത്ത  ഖേല്‍രത്‌ന പുരസ്‌കാരം ശ്രീജേഷ്  ഖേല്‍രത്ന ശ്രീജേഷ് വാര്‍ത്ത  ഖേല്‍രത്‌ന മലയാളി വാര്‍ത്ത  ശ്രീജേഷ്  ശ്രീജേഷ് വാര്‍ത്ത  pr sreejesh  pr sreejesh news  pr sreejesh khel ratna  pr sreejesh khel ratna news  sreejesh khel ratna  sreejesh khel ratna news
പിആര്‍ ശ്രീജേഷിന് ഖേല്‍രത്‌ന; പുരസ്‌കാരം ലഭിയ്ക്കുന്ന മൂന്നാമത്തെ മലയാളി

By

Published : Nov 2, 2021, 10:58 PM IST

ന്യൂഡല്‍ഹി: ഹോക്കി താരം ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരം. ടോക്കിയോ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര, ഗുസ്‌തി താരം രവി കുമാര്‍, ബോക്‌സിങ് താരം ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, പാരാ ഷൂട്ടിങ് താരം അവാനി ലേഖാര, ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം മിതാലി രാജ് ഉള്‍പ്പടെ 12 പേരാണ് ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായത്. 35 കായിക താരങ്ങള്‍ക്ക് അര്‍ജുന പുരസ്‌കാരം ലഭിച്ചു.

നവംബര്‍ 13ന് രാഷ്‌ട്രപതി ഭവനില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ രാഷ്‌ട്രപതി ജേതാക്കള്‍ക്ക് പുരസ്‌കാരം സമ്മാനിക്കും. പി.ആര്‍ ശ്രീജേഷിന് പുറമേ മന്‍പ്രീത് സിങിനും ഖേല്‍രത്‌ന പുരസ്‌കാരമുണ്ട്. ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ ഹോക്കി ടീമിലെ മറ്റ് അംഗങ്ങള്‍ അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായി.

ഖേല്‍രത്‌ന പുരസ്‌കാരം നേടുന്ന മൂന്നാമത്തെ മലയാളിയാണ് പി.ആര്‍ ശ്രീജേഷ്. കെ.എം ബീനമോളും അഞ്‌ജു ബോബി ജോര്‍ജുമാണ് ഇതിന് മുന്‍പ് ഖേല്‍രത്‌ന പുരസ്‌കാരം നേടിയവര്‍. ശ്രീജേഷിന് പുറമേ മലയാളി കായിക പരിശീലകരായ ടിപി ഔസേപ്പ്, രാധാകൃഷ്‌ണന്‍ നായര്‍, മുന്‍ ബോക്‌സിങ് താരം ലേഖ കെ.സി എന്നിവര്‍ക്കും പുരസ്‌കാരമുണ്ട്.

അത്‌ലറ്റിക് കോച്ച് ടി.പി ഔസേപ്പിന് ദ്രോണാചാര്യ ലൈഫ് ടൈം പുരസ്‌കാരമാണ്. സര്‍കാര്‍ തല്‍വാര്‍, സര്‍പാല്‍ സിങ്, അഷന്‍ കുമാര്‍, തപന്‍ കുമാര്‍ പനിഗരി എന്നിവരും ദ്രോണാചാര്യ ലൈഫ് ടൈം പുരസ്‌കാരത്തിന് അര്‍ഹരായി. രാധാകൃഷ്‌ണന്‍ നായര്‍, സന്ധ്യ ഗുരുങ്, പ്രീതം സിവാച്, ജയ്‌ പ്രകാശ് നൗതിയാല്‍, സുബ്രഹ്മണ്യന്‍ രാമന്‍ എന്നിവര്‍ക്കാണ് ദ്രോണാചാര്യ പുരസ്‌കാരം.

ലേഖ കെ.സി, അഭിജിത്ത് കുന്തേ, ദവീന്ദര്‍ സിഹ് ഗര്‍ച്ച, വികാസ് കുമാര്‍, സജ്ജന്‍ സിങ് എന്നിവര്‍ ധ്യാന്‍ ചന്ദ് പുരസ്‌കാരത്തിന് അര്‍ഹരായി.

ഖേല്‍ രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായവര്‍, കായിക ഇനം

നീരജ് ചോപ്ര (അത്‌ലറ്റിക്‌സ് )

രവി കുമാര്‍ ( ഗുസ്‌തി )

ലവ്‌ലിന ബോര്‍ഗോഹിന്‍ ( ബോക്‌സിങ് )

പി.ആര്‍ ശ്രീജേഷ് ( ഹോക്കി )

അവ്‌നി ലേഖര ( പാരാ ഷൂട്ടിങ് )

സുമിത് ആന്‍റില്‍ ( പാരാ അത്‌ലറ്റിക്‌സ് )

പ്രമോദ് ഭഗത് ( പാരാ ബാഡ്‌മിന്‍റണ്‍ )

കൃഷ്‌ണ നഗര്‍ ( പാരാ ബാഡ്‌മിന്‍റണ്‍ )

മനീഷ് നര്‍വാള്‍ ( പാരാ ഷൂട്ടിങ് )

മിതാലി രാജ് ( ക്രിക്കറ്റ് )

സുനില്‍ ഛേത്രി ( ഫുട്‌ബോള്‍ )

മന്‍പ്രീത് സിങ് ( ഹോക്കി )

അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായവര്‍...

അര്‍പീന്ദര്‍ സിങ്

സിമ്രന്‍ജിത്ത് കൗര്‍

ശിഖര്‍ ധവാന്‍

ഭവാനി ദേവി

മോണിക്ക

വന്ദന കതാരിയ

സന്ദീപ് നര്‍വാള്‍

ഹിമാനി ഉത്തം പ്രബ്

അഭിഷേക് വര്‍മ

അങ്കിത റെയ്‌ന

ദീപക് പൂനിയ

ദില്‍പ്രീത് സിങ്

ഹര്‍മന്‍ പ്രീത് സിങ്

രൂപീന്ദര്‍ പാല്‍ സിങ്

സുരേന്ദര്‍ കുമാര്‍

അമിത് രോഹിദാസ്

ബിരേന്ദ്ര ലാക്ര

സുമിത്

നിലകാന്ത ശര്‍മ

ഹര്‍ദിക് സിങ്

വിവേക് സാഗര്‍ പ്രസാദ്

ഗുര്‍ജന്ദ് സിങ്

മന്‍ദീപ് സിങ്

ഷംശേര്‍ സിങ്

ലലിത് കുമാര്‍ ഉപാധ്യായ്

വരുണ്‍ കുമാര്‍

സിമ്രന്‍ജീത്ത് സിങ്

യോഗേഷ് കാതൂനിയ

നിഷാദ് കുമാര്‍

പ്രവീണ്‍ കുമാര്‍

സുഹാസ് യതിരാജ്

സിങ്‌രാജ് അധാന

ഭവിന പട്ടേല്‍

ഹര്‍വീന്ദര്‍ സിങ്

ശരദ് കുമാര്‍

Also read: ഖേല്‍ രത്‌ന : പിആര്‍ ശ്രീജേഷിനെ ശുപാര്‍ശ ചെയ്ത് ഹോക്കി ഇന്ത്യ

ABOUT THE AUTHOR

...view details