കേരളം

kerala

ETV Bharat / bharat

നീലച്ചിത്ര നിർമാണം : രാജ്‌ കുന്ദ്രയുടെ ഹര്‍ജി തള്ളി, ജുഡീഷ്യൽ കസ്റ്റഡി തുടരും - pornography case bombay hc dismisses applications

രാജ്‌ കുന്ദ്രയെയും കൂട്ടാളിയെയും ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ട മജിസ്‌ട്രേറ്റ് കോടതി വിധി ശരിവച്ച് മുംബൈ ഹൈക്കോടതി.

നീലച്ചിത്ര നിർമാണം വാർത്ത  രാജ്‌കുന്ദ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും  രാജ്‌ കുന്ദ്ര വാർത്ത  രാജ്‌ കുന്ദ്ര  രാജ്‌ കുന്ദ്ര അകത്ത് തന്നെ  ശിൽപ ഷെട്ടി  ബോളിവുഡ് വാർത്ത  blue film news  pornography case news  pornography case  bombay hc dismisses applications by raj kundra  raj kundra news  pornography case bombay hc dismisses applications  raj kundra ryan news
നീലച്ചിത്ര നിർമാണം; രാജ്‌ കുന്ദ്രയുടെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും

By

Published : Aug 7, 2021, 12:23 PM IST

മുംബൈ :നീലച്ചിത്ര നിർമാണത്തിൽ അറസ്റ്റിലായ ബിസിനസുകാരനും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ്‌ കുന്ദ്രയുടെ ഹർജി തള്ളി ബോംബെ ഹൈക്കോടതി. മജിസ്‌ട്രേറ്റ് കോടതിയുടെ റിമാൻഡ് റദ്ദാക്കണമെന്നും അടിയന്തരമായി വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട ഹർജിയാണ് ബോംബെ ഹൈക്കോടതി നിരസിച്ചത്.

രാജ്‌ കുന്ദ്രയെ റിമാൻഡ് ചെയ്‌ത മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ക്രിമിനൽ ചട്ടങ്ങൾ പ്രകാരമുള്ള സെക്ഷൻ 41 എ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജ്‌കുന്ദ്രയും കൂട്ടാളി റയാന്‍ തോര്‍പ്പും കോടതിയെ സമീപിച്ചത്.

READ MORE:നീലച്ചിത്ര നിർമാണം; രാജ് കുന്ദ്രയെയും കൂട്ടാളിയെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ജൂലായ് 27നാണ് ഇരുവരെയും കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് രാജ്‌ കുന്ദ്രയടക്കം 12 പേരെയാണ് ജൂലൈ 19ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. രാജ്‌ കുന്ദ്രയുടെ ലാപ്പ്‌ടോപ്പിൽ നിന്ന് 68 വീഡിയോകൾ കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചിരുന്നു.

READ MORE:എന്‍റെയും മക്കളുടെയും കുടുംബത്തിന്‍റെയും സ്വകാര്യത മാനിക്കൂ... മാധ്യമ വിചാരണ ഒഴിവാക്കണമെന്ന് ശിൽപ ഷെട്ടി

ABOUT THE AUTHOR

...view details