Chalapathi Rao died: ടോളിവുഡിൽ മറ്റൊരു ദുരന്തം കൂടി. പ്രശസ്‌ത നടന്‍ ചലപതി റാവു അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ മകന്‍റെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ബഞ്ചാര ഹിൽസ് എംഎൽഎ കോളനിയിലുള്ള മകൻ രവി ബാബുവിന്‍റെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു ചലപതി റാവു.
Chalapathy Rao funeral on Wednesday:കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു. മകൾ അമേരിക്കയിൽ നിന്ന് വന്ന ശേഷമാകും സംസ്‌കാരം നടത്തുകയെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഞായറാഴ്‌ച ഉച്ചവരെ അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം മകന്‍ രവി ബാബുവിന്‍റെ വീട്ടിൽ പൊതു ദര്‍ശനത്തിന് വയ്‌ക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് ശേഷം മഹാപ്രസ്ഥാനത്ത് അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം ഫ്രീസറിൽ സൂക്ഷിക്കും. ബുധനാഴ്‌ച ഉച്ച കഴിഞ്ഞ് മൂന്നിന് സംസ്‌കാരം നടത്തും.
Telugu Film Industry condolence to Chalapathy Rao: മുതിര്‍ന്ന തെലുഗു നടന്‍ കൈകല സത്യനാരായണ അന്തരിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് ചലപതി റാവുവും യാത്രയാകുന്നത്. ചലപതി റാവുവിന്‍റെ പെട്ടെന്നുള്ള മരണം ടോളിവുഡ് സിനിമ മേഖലയെ ഒന്നടങ്കം സങ്കടത്തിലാഴ്‌ത്തിയിരിക്കുകയാണ്. ചലപതി റാവുവിന് അനുശോചനങ്ങളും അനുസ്‌മരണങ്ങളും കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ.
Fans condolence to Chalapathy Rao:സോഷ്യല്‍ മീഡിയയിലൂടെ സഹപ്രവര്‍ത്തകരും ആരാധകരും പ്രിയ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർഥിച്ച് കൊണ്ട് നിരവധി സിനിമ താരങ്ങളും പോസ്‌റ്റുകള്‍ പങ്കുവച്ചു. നടന്‍റെ പഴയ സിനിമകളുടെ വീഡിയോകള്‍ പങ്കുവച്ച് ആരാധകരും രംഗത്തെത്തി.
'കഴിഞ്ഞ തലമുറയിലെയും ഇന്നത്തെ തലമുറയിലെയും ഏറ്റവും മികച്ച ബോള്‍ഡ് നടനാണ് ചലപതി റാവു. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ഉചിതമായ കഥാപാത്രങ്ങളെയും മിസ് ചെയ്യും'-ഒരു ആരാധകന്‍ കുറിച്ചു. 'നമുക്ക് മറ്റൊരു മികച്ച നടനെ കൂടി നഷ്‌ടപ്പെട്ടു. ടോളിവുഡിന് ഇത് ഭയാനകമായ വര്‍ഷമായിരുന്നു' -മറ്റൊരു ആരാധകന്‍ കുറിച്ചു.
Chalapathy Rao early life:ആന്ധ്രാപ്രദേശിലെ ബലിപ്പാരു സ്വദേശിയായിരുന്നു ചലപതി റാവു. കൃഷ്‌ണ ജില്ലയിലെ ബല്ലിപ്പാരുവില്‍ 1944 മെയ് എട്ടിനായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്‌തനാണ് ചലപതി റാവു. 600ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.